Advertisment

ക്രൈം ത്രില്ലറില്‍ ബിഗ്ബിയും തപ്‌സി പന്നുവും; ബദ്‌ലാ ട്രെയിലര്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

പിങ്കിനു ശേഷം അമിതാഭ് ബച്ചനും നടി തപ്‌സി പന്നും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രം ബദ്‌ലായുടെ ട്രെയിലര്‍ പുറത്തിറങ്ങി. കഹാനി സിനിമയിലൂടെ ശ്രദ്ധേയനായ സുജോയ് ഘോഷാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.

2016-ല്‍ റിലീസ് ചെയ്ത സ്പാനിഷ് ത്രില്ലര്‍ ദി ഇന്‍വിസിബിള്‍ ഗസ്റ്റിന്റെ റീമേക്ക് ആണ് ബദ്‌ലാ. ഒരു ക്രൈം ത്രില്ലര്‍ ഡ്രാമയായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മലയാളി നടന്‍ ടോണി ലൂക്ക് ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നു.ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മാര്‍ച്ച് 8ന് ചിത്രം തീയറ്ററുകളില്‍ എത്തും.

Advertisment