Advertisment

ബദര്‍ അല്‍ സമയില്‍ പുതുക്കിയ പിസിആര്‍ ടെസ്റ്റ് നിരക്കുകള്‍; നോര്‍മല്‍ ടെസ്റ്റിന് 24 കെ.ഡി മാത്രം

New Update

publive-image

Advertisment

കുവൈറ്റ്: ബദര്‍ അല്‍ സമ മെഡിക്കല്‍ സെന്ററില്‍ പിസിആര്‍ ടെസ്റ്റുകളുടെ നിരക്ക് പുതുക്കി നിശ്ചയിച്ചു. നോര്‍മല്‍ പിസിആറിന് 24 കെ.ഡി മാത്രമാണ് നിരക്ക്. രണ്ട് ദിവസത്തെ സാമ്പിള്‍ ശേഖരണത്തിന് ശേഷം ഫലം ലഭിക്കും (രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് 1 വരെ).

24 മുതല്‍ 48 മണിക്കൂര്‍ വരെ പിസിആര്‍ ഫലങ്ങള്‍ ലഭിക്കാന്‍ 27 കെഡിയാണ് നിരക്ക്. രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് 12.30 വരെയാണ് സാമ്പിള്‍ ശേഖരിക്കുന്നത്. അടുത്ത ദിവസം വൈകിട്ട് അഞ്ച് മണിക്ക് ശേഷം ഫലം ലഭിക്കുന്നതായിരിക്കും.

ഒറ്റ ദിവസത്തിനുള്ളില്‍ പിസിആര്‍ റിപ്പോര്‍ട്ട് ലഭിക്കുന്നതിന് 33 കെഡിയാണ് നിരക്ക്. ഉച്ചയ്ക്ക് ഒന്ന് മുതല്‍ വൈകിട്ട് ആറു വരെ ഇതിനായി സാമ്പിള്‍ ശേഖരിക്കും. അടുത്ത ദിവസം വൈകിട്ട് അഞ്ച് മുതല്‍ ഫലം ലഭിക്കുന്നതായിരിക്കും.

എമര്‍ജന്‍സി റിസല്‍ട്ടുകള്‍ക്ക് (15 മണിക്കൂര്‍ മുതല്‍ 24 മണിക്കൂര്‍ വരെ) 40 കെഡിയാണ് നിരക്ക്.

Advertisment