Advertisment

ബഹ്റൈനിലെ മാധ്യമ പ്രവർത്തകൻ ജോമോൻ കുരിശിങ്കൽ നിര്യാതനായി

New Update

publive-image

മനാമ: ബഹ്റൈനിലെ മാധ്യമ പ്രവർത്തകൻ കോട്ടയം പുതുപ്പള്ളി കുരിശിങ്കൽ ജോസഫ് മകൻ ജോമോൻ (42) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. നെഞ്ച് വേദനയെതുടർന്ന് സൽമാനിയയിലെ താമസസ്ഥലത്തിനടുത്ത ആയൂർവേദ സെന്‍ററിൽ നിന്ന് മരുന്ന് വാങ്ങി കഴിച്ച് തിരിച്ചു പോകാൻ നേരത്ത് അസ്വസ്ഥത അനുഭവപ്പെടുകയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു.

പ്രവാസി വിഷൻ ഓൺലൈൻ പത്രത്തിലൂടെ പ്രവാസലോകത്തെ മാധ്യമ പ്രവർത്തന രംഗത്തു തന്റെ സാന്നിധ്യം രേഖപ്പെടുത്തിയ ജോമോൻ 24 ന്യൂസിന്റെ ബഹ്‌റൈൻ റിപ്പോർട്ടർ കൂടി ആയിരുന്നു. ക്യാമറാമാന്‍ എന്ന നിലയിലും ശ്രദ്ധേയനാണ്. ഭാര്യയും രണ്ട് മക്കളുമുണ്ട്. മാതാവ് അന്നമ്മ.

Advertisment