Advertisment

ബഹ്‌റൈനില്‍ ഗണപതി വിഗ്രഹങ്ങള്‍ എറിഞ്ഞുടച്ച വനിതയെ അറസ്റ്റു ചെയ്തു;

New Update

publive-image

മനാമ: ബഹ്‌റൈനില്‍ ഗണപതി വിഗ്രഹങ്ങള്‍ എറിഞ്ഞുടച്ച എറിഞ്ഞുടച്ച വനിതയെ അറസ്റ്റു ചെയ്തു. 54 വയസുള്ള ഒരു വനിതയാണ് ജുഫൈറിലെ ഒരു കടയിലെ ഗണപതി വിഗ്രഹങ്ങള്‍ എടുത്തെറിഞ്ഞ് നശിപ്പിച്ചത്. ഗണേശ ചതുര്‍ത്ഥിയോടനുബന്ധിച്ച് നിരവധി ഗണപതി വിഗ്രഹങ്ങള്‍ കടയിലുണ്ടായിരുന്നു. ഈ വിഗ്രഹങ്ങളാണ് ഒരു വനിത നശിപ്പിച്ചത്.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പ്രതിഷേധം ശക്തമാവുകയായിരുന്നു. മറ്റൊരു സ്ത്രീയും ഇവരോടൊപ്പമുണ്ടായിരുന്നു. മതവിശ്വാസത്തെ അപമാനിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ഇത് കുറ്റകരമാണെന്നും ബഹ്‌റൈന്‍ രാജാവിന്റെ ഡിപ്ലോമാറ്റിക് അഡൈ്വസറും മുന്‍ വിദേശകാര്യ മന്ത്രിയുമായ ഖാലിജ് ബിന്‍ അഹ്മദ് അല്‍ ഖലീഫ പറഞ്ഞു.

'മതവിശ്വാസത്തെ അപമാനിക്കുന്നത് ബഹ്‌റൈനിലെ ജനങ്ങളുടെ സ്വഭാവമല്ല. ഇവിടെ എല്ലാ മതവിശ്വാസികളുമുണ്ട്. ഇത് ചെയ്തവര്‍ ഞങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നില്ല'-അദ്ദേഹം പറഞ്ഞു.

Advertisment