Advertisment

ഡോ. മോഹന്‍ തോമസിന് പ്രഥമ ബെയിലി അവാര്‍ഡ്

author-image
ന്യൂസ് ബ്യൂറോ, ഖത്തര്‍
Updated On
New Update

publive-image

Advertisment

ദോഹ: ഈ വര്‍ഷത്തെ പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവും ഖത്തറിലെ ഇന്ത്യന്‍ എംബസിയുടെ കീഴിലുള്ള ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ അധ്യക്ഷനും ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളിലെ സജീവ സാന്നിധ്യവുമായ ഡോ. മോഹന്‍ തോമസിന് പ്രഥമ ബെയിലി അവാര്‍ഡ്.

വിദ്യാര്‍ത്ഥികള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, അനധ്യാപക ഫാക്കല്‍റ്റി അംഗങ്ങള്‍ എന്നിവരുടെ അന്താരാഷ്ട്ര തലത്തിലുള്ള നേട്ടങ്ങളും സംഭാവനകളും തിരിച്ചറിയുന്നതിനും അംഗീകരിക്കുന്നതിനുംമായി കോട്ടയം സിഎംഎസ് കോളേജിന്റെ ആദ്യ പ്രിന്‍സിപ്പല്‍ റവ. ബെഞ്ചമിന്‍ ബെയ്ലിയുടെ പേരില്‍ ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്.

പ്രശസ്തമായ കോട്ടയത്തെ സിഎംഎസ് കോളേജിലെ  പൂര്‍വവിദ്യാര്‍ഥിയാണ് ഡോ. മോഹന്‍ തോമസ്. മെഡലും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. കോളേജ് മാനേജ്‌മെന്റിന് വേണ്ടി റവ. ഡോ. മലയില്‍ സാബു കോഷിയാണ് അവാര്‍ഡ് വിവരം പ്രഖ്യാപിച്ചത്.

അക്കാദമിക്, ഗവേഷണം, പ്രൊഫഷണല്‍ സര്‍വീസ്, ജനസേവനപ്രവര്‍ത്തനങ്ങള്‍ എന്നീ മേഖലകളില്‍ സിഎംഎസ് കമ്മ്യൂണിറ്റിയെ ഗുണപരമായി പ്രചോദിപ്പിക്കുവാന്‍ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഈ അവാര്‍ഡ്. കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലേറെ കാലമായി ഖത്തറിലെ പ്രശസ്തനായ ഇഎന്‍ടി സര്‍ജനും സംരംഭകനുമായ ഡോ. മോഹന്‍ തോമസ് ജീവകാരുണ്യ സേവന പ്രവത്തനങ്ങളിലും ശ്രദ്ധേയനാണ് .

ഡോ. മോഹന്‍ തോമസിനെ കൂടാതെ പ്രൊഫസര്‍ സാബു തോമസ്, ഡോ. ലാലി എ പോത്തന്‍, റീമ പൊഡ്ഡാര്‍ എന്നിവരേയും അവാര്‍ഡിന് തെരഞ്ഞെടുത്തതായി കോളേജ് വാര്‍ത്താകുറിപ്പ് അറിയിച്ചു.

-ഡോ. അമാനുല്ല വടക്കാങ്ങര

doha news
Advertisment