നടൻ ബാലയ്ക്ക് ഡോക്ടറേറ്റ്, സൗത്ത് ഇന്ത്യയിൽ ബഹുമതി നേടുന്ന ആദ്യ സിനിമാ താരം

ഫിലിം ഡസ്ക്
Monday, January 18, 2021

നടൻ ബാലയ്ക്ക് റോയൽ അമേരിക്കൻ യൂണിവേഴ്‌സിറ്റിയുടെ ഹോണററി ഡോക്ടറേറ്റ്. താരം ചെയ്തുവരുന്ന ജീവകാരുണ്യപ്രവർത്തനങ്ങളെ മുൻനിർത്തിയാണ് ആദരം. സൗത്ത് ഇന്ത്യയിൽ ഈ അംഗീകാരം നേടുന്ന ആദ്യ സിനിമാതാരമാണ് ബാല.

‘ആക്ടർ ബാല ചാരിറ്റബിൾ ട്രസ്റ്റ്’ എന്ന പേരിൽ സംഘടന രൂപീകരിച്ച് നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളാണ് ബാല നടത്തിവരുന്നത്. ചികിത്സാസഹായമടക്കം ട്രസ്റ്റ് മുഖേന ബാല ഒരുക്കുന്നുണ്ട്. ഇത് മുൻനിർത്തിയാണ് അമേരിക്കയിലെ ഡെലവെയർ ആസ്ഥാനമായി പ്രവർത്തിക്കുന്ന റോയൽ അമേരിക്കൻ യൂണിവേഴ്‌സിറ്റി താരത്തെ ആദരിക്കുന്നത്.

ഡിസംബർ 28 നാണ് ബഹുമതി ലഭിച്ചതായുള്ള ഔദ്യോഗിക അറിയിപ്പ് താരത്തിന് ലഭിച്ചത്. അമേരിക്കയിൽവച്ചായിരുന്നു ബിരുദദാനച്ചടങ്ങ് നടക്കേണ്ടിയിരുന്നതെങ്കിലും കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഔദ്യോഗിക രേഖകളടക്കം ബാലയ്ക്ക് നേരിട്ട് എത്തിച്ച് നൽകുകയായിരുന്നു. നാളെ കോട്ടയത്ത് വച്ചാണ് ബിരുദദാനച്ചടങ്ങ്.

×