Advertisment

ബന്ധങ്ങൾ.. ഋതുഭേദങ്ങൾ ചെറുകഥ സലിം സി

author-image
admin
Updated On
New Update

ബന്ധങ്ങൾ , ഋതു വിനെപോലെയാണ്..മഴയും വേനലും..വസന്തവും..എല്ലാം കൂടെ ചേർന്ന, ജീവിതവസാനം വരെ നീണ്ടു നിൽക്കുന്ന പ്രതിഭാസം..ചില ബന്ധങ്ങൾ മഴയെപോലെ എപ്പോളും എന്തെങ്കിലും നമ്മോട് സംസാരിക്കും...പെയ്തു തീർന്നാലും ആ കുളിരും ശബ്ദവും നമ്മെ നനയിപ്പിച്ചു കൊണ്ടിരിക്കും..

Advertisment

publive-image

തനിച്ചായി പോകുന്ന നിമിഷങ്ങളിൽ ആരും പറയാതെ ഒരാൾ വന്ന് നമുക്ക് സാന്ത്വനം നൽകുന്നത് കണ്ടിട്ടില്ലേ .., അത്യുഷ്ണത്തിൽ പേമാരി കണക്കെ പെയ്‌യുന്ന മഴ പോലെ..മനസ്സിനെയും ശരീരത്തിനെയും നനച്ചു കൊണ്ട്..

ചില ബന്ധങ്ങൾ നമുക്ക് വളരെ പരുക്കനായ തോന്നാം..കൊടും വേനൽ പോലെ..പക്ഷെ എല്ലാം സഹിക്കാനും നേരിടാനും ഉള്ള കരുത്ത് നൽകിയത് ആ ബന്ധങ്ങൾ ആണെന്ന് പിന്നീട് നമുക്ക് മനസ്സിലാവാറുണ്ടല്ലോ..

മഞ്ഞു വീഴുന്ന പുലർ കാലങ്ങളെ ഓർമിപ്പിക്കുന്ന ചില മുഖങ്ങൾ..എപ്പോളും നമ്മൂടെ കൂടെ വേണം എന്ന് ആഗ്രഹിച്ചു പോകുന്ന ബന്ധങ്ങൾ; എന്നും നേർത്ത കുളിരുള്ള പുലരികൾക്കു വേണ്ടി ആശിക്കുന്നവനെ പോലെ..

എല്ലാ ഋതുക്കളും അതിൻറെ സന്തുലിതാവസ്ഥയിൽ വന്നു പോകട്ടെ..

പുഞ്ചിരിയോടെ സ്വീകരിക്കുക ..ഭൂമിയോട് നീതി പാലിക്കുക ..

അതിക്രമം കാണിക്കാതിരിക്കുക. അത് പോലെ, ബന്ധത്തോടും സ്വന്തത്തോടും ..

Advertisment