New Update
ബംഗാളി നടി സുബര്‍ണ ജഷ് ആത്മഹത്യ ചെയ്തു. ബര്‍ദ്വാനിലെ സ്വവസതിയില്‍ വച്ച് ഞായറാഴ്ച്ച രാത്രിയാണ് മരണം സംഭവിച്ചത്. വീട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. ഇവര്‍
വിഷാദരോഗിയായിരുന്നുവെന്നാണ് വിവരം.
Advertisment
ബര്‍ദ്വാന്‍ സ്വദേശിയായ നടി പഠനത്തിനായി കൊല്‍ക്കത്തയിലായിരുന്നു. ഏറെ നാളുകളായി
സിനിമയില്‍ നല്ലൊരു റോള്‍ ലഭിക്കാനുള്ള കാത്തിരിപ്പിലായിരുന്നു. പഠനത്തിനിടയിലും അനേകം ഓഡിഷനുകളില്‍ പങ്കെടുത്തുകൊണ്ടിരുന്നു.
ചെറിയ റോളുകളില്‍ ചില ടിവി സീരിയലുകളില്‍ അവസരം ലഭിച്ചു. 'മയൂര്‍പംഘി' എന്ന
സീരിയലില്‍ നായികയുടെ സുഹൃത്തായി അഭിനയിച്ചിരുന്നു.