New Update
ബംഗലൂരു : ബംഗലൂരുവില്‍ വീണ്ടും വന്‍ ലഹരിവേട്ട. മയക്കുമരുന്നുമായി മൂന്ന് മലയാളികള്‍ ക്രൈംബ്രാഞ്ചിന്റെ പിടിയിസായി. കോഴിക്കോട് സ്വദേശി രമേശ്, കണ്ണൂര്‍ സ്വദേശികളായ അഷീര്‍, ഷെഹ്സീന് എന്നിവരാണ് പിടിയിലായത്.
Advertisment
ഇവര്‍ ഇലക്ട്രോണിക്സ് സിറ്റിയില്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍മാരാണ്. ഇവരുടെ പക്കല്‍ നിന്നും 200 ഗ്രാം എംഡിഎംഎ, 150 ഗ്രാം ഹാഷീഷ് ഓയില്‍ തുടങ്ങിയ പിടിച്ചെടുത്തു.
ഇവര്‍ക്കുവേണ്ടിയുള്ള ഉപയോഗത്തിനായി വാങ്ങിയതാണെന്ന നിഗമനത്തിലാണ് പൊലീസ്. യുവാക്കള്‍ക്ക് എവിടെ നിന്നാണ് ലഹരി മരുന്നുകള്‍ ലഭിച്ചത് എന്നു അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അധികൃതര്‍ അറിയിച്ചു.