ധാക്ക: ബംഗ്ലാദേശ് രാഷ്ട്രപിതാവ് ഷെയ്ഖ് മുജീബുര്‍ റഹ്മാനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ 45 വര്‍ഷങ്ങള്‍ക്ക് ശേഷം ബംഗ്ലാദേശ് തൂക്കിക്കൊന്നു. പുറത്താക്കപ്പെട്ട സൈനിക ഓഫീസര്‍ അബ്ദുള്‍ മജീദിനെയാണ് തൂക്കിലേറ്റിയത്.
/sathyam/media/post_attachments/EgASqMQtE7RThWYvsqmg.jpg)
1975 ഓഗസ്റ്റ് 15-നാണ് സൈനികോദ്യോഗസ്ഥരുടെ ഗൂഢാലോചനയെത്തുടര്‍ന്നാണ് മുജീബുര്‍ റഹ്മാന് കുടുംബത്തോടൊപ്പം കൊല്ലപ്പെട്ടത്. കേസിന്റെ വിചാരണ 1997-ലാണ് ആരംഭിച്ചത്. കുറ്റക്കാരെന്നു തെളിഞ്ഞ 12 സൈനികരുടെ വധശിക്ഷ സുപ്രീംകോടതി ശരിവെച്ചിരുന്നു. 2010-ല്‍ അഞ്ചുപേരുടെ ശിക്ഷ നടപ്പാക്കുകയും ചെയ്തു. ഒരു പ്രതി സിംബാബ്വേയില്വെച്ച് മരിച്ചു.
മജീദടക്കം ആറുപേരെ ഇനിയും പിടികിട്ടാനുണ്ടായിരുന്നു. കഴിഞ്ഞാഴ്ചയാണ് പിടികിട്ടാപ്പുള്ളിയായ മജീദ് മിര്‍പുരില്‍ അറസ്റ്റിലായത്. ഇനിയും പിടികിട്ടാനുള്ള അഞ്ചുപേരില്‍ ഒരാള്‍ യു.എസിലും ഒരാള്‍ കാനഡയിലുമുണ്ടെന്ന് ബംഗ്ലാദേശ് പോലീസ് ഉറപ്പാക്കിയിട്ടുണ്ട്.