Advertisment

സ്‌കൂളില്‍ ഒന്നിച്ചു പഠിച്ച കൂട്ടുകാരെല്ലാം ഒത്തുകൂടി വിനോദ യാത്ര സംഘടിപ്പിച്ചു; 16 പേര്‍ പോയ യാത്രയില്‍ ഒടുവില്‍ ബാക്കിയായത് 4 പേര്‍ മാത്രം; ബംഗളൂരുവില്‍ വിനോദ യാത്രാ സംഘത്തിന്റെ മിനിബസിലേക്ക് മണല്‍ലോറി ഇടിച്ചു കയറി; 13 പേര്‍ക്ക് ദാരുണാന്ത്യം

New Update

ബെംഗളൂരു:  സ്കൂളിൽ ഒന്നിച്ചു പഠിച്ച വനിതകളുടെ വിനോദ യാത്രാ സംഘത്തിന്റെ മിനി ബസിലേക്കു മണൽ ലോറി ഇടിച്ചുകയറി 12 പേരും ഡ്രൈവറും മരിച്ചു. 5 പേർക്കു ഗുരുതര പരുക്കേറ്റു. ദാവനഗെരെ സെന്റ് പോൾസ് കോൺവെന്റ് സ്കൂളിലെ 16 പൂർവ വിദ്യാർഥിനികളാണു ഗോവയിലേക്കുള്ള യാത്രയിൽ അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ 4 പേർ ഡോക്ടർമാരാണ്. മറ്റുള്ളവരും മെഡിക്കൽ രംഗത്തു പ്രവർത്തിക്കുന്നവർ. എല്ലാവരും 40 ന് അടുത്ത് പ്രായക്കാരും അയൽവാസികളുമാണ്.

Advertisment

publive-image

ബസ് ഡ്രൈവറാണ് മരിച്ച മറ്റൊരാൾ. കർണാടക ബിജെപി മുൻ എംഎൽഎ ഗുരുസിദ്ധനഗൗഡയുടെ മരുമകൾ ഡോ.വീണ പ്രകാശും മരിച്ചവരിൽ ഉൾപ്പെടുന്നു.ഹുബ്ബള്ളി- ധാർവാഡ് ബൈപാസിലെ ഇട്ടിഗാട്ടി ക്രോസിലാണ് അപകടം.

ബെംഗളൂരു- പുണെ ദേശീയ പാത-48 ന്റെ ഭാഗമായ ഇവിടെ അപകടങ്ങൾ പതിവാണെന്ന് പൊലീസ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.

accident death
Advertisment