Advertisment

അപ്പാര്‍ട്ട്‌മെന്റിലുണ്ടായ തീപിടുത്തത്തില്‍ അമ്മയും മകളും ദാരുണമായി മരിച്ചു, അഞ്ചു പേര്‍ ചികിത്സയില്‍; തീജ്വാലകള്‍ക്കുള്ളില്‍ കുടുങ്ങി സഹായത്തിനായി അപേക്ഷിക്കുന്ന 60കാരിയുടെ ദയനീയ ദൃശ്യങ്ങള്‍ പുറത്ത്

New Update

ബെംഗളൂരു: ബാംഗ്ലൂരിലെ ദേവരാച്ചിക്കനഹള്ളിയിലുള്ള ബന്നാർഘട്ട റോഡിലെ അപ്പാര്‍ട്ട്‌മെന്റിലുണ്ടായ തീപിടുത്തത്തില്‍ അമ്മയും മകളും ദാരുണമായി മരിച്ചു. തീജ്വാലകള്‍ക്കുള്ളില്‍ കുടുങ്ങി സഹായത്തിനായി അപേക്ഷിക്കുന്ന 60കാരിയുടെ ദയനീയ ദൃശ്യങ്ങള്‍ പുറത്ത് .

Advertisment

publive-image

ദൃശ്യങ്ങളിൽ ഒരു സ്ത്രീ നിസ്സഹായതയോടെ നിലവിളിക്കുന്നതും തീപിടിക്കുന്നതും ബാൽക്കണിയിലെ ഗ്രില്ലുകള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതും കാണാം.

സമീപത്തുള്ളവർ രേഖപ്പെടുത്തിയ 90 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയില്‍ തീ പെട്ടെന്ന് പടരുന്നതായി കാണിക്കുന്നു. 60 വയസ്സുള്ള സ്ത്രീ അവസാനം വരെ രക്ഷപ്പെടാനാവാതെ തീജ്വാലകള്‍ക്കുള്ളില്‍ അകപ്പെട്ടിരിക്കുന്നത് കാണാം .

അഗ്നിബാധയിൽ രണ്ട് സ്ത്രീകൾ മരിച്ചുവെന്ന് അഗ്നിശമനസേനാ ഉദ്യോഗസ്ഥർ പറയുന്നു. 60 കാരിയും 82 വയസ്സുള്ള അമ്മയും. പരിക്കേറ്റ മറ്റ് അഞ്ച് പേരെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വൈകുന്നേരം 4:40 ഓടെ ഫയർ ആൻഡ് എമർജൻസി സർവീസിനെ വിവരമറിയിച്ചു. മൂന്ന് ഫ്ലാറ്റുകളിലേക്ക് തീ പടർന്നെങ്കിലും, അത് നിയന്ത്രണവിധേയമാക്കി.

 

fire accident
Advertisment