കിടപ്പുമുറിയില്‍ ഭാര്യയ്‌ക്കൊപ്പം കാമുകന്‍; ആറ് മണിക്കൂര്‍ കട്ടിലിനടിയില്‍ ഒളിച്ചിരുന്ന് കുത്തിക്കൊന്ന് ഭര്‍ത്താവ്

New Update

ബംഗളുരു: ബംഗളുരുവില്‍ ഭാര്യയുെട കാമുകനെ കുത്തിക്കൊലപ്പെടുത്തിയ ഭര്‍ത്താവ് പിടിയില്‍. ബൈദരഹള്ളി സ്വദേശിയായ ഭരത്കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഭാര്യയുെട കാമുകനായ ശിവരാജിനെയാണ് മുപ്പത്തൊന്ന് വയസ്സുകാരനായ ഭരത് കുമാര്‍ കൊലപ്പെടുത്തിയത്.

Advertisment

publive-image

കിടപ്പുമുറിയില്‍ ഭാര്യയെയും കാമുകനെയും കണ്ടെത്തിയതാണ് കൊലയ്ക്ക് കാരണമായത്. ഭാര്യയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഭരത് ഏറെ നാളായി ഇരുവരെയും നിരീക്ഷിച്ച് വരികയായിരുന്നു.

ആറുമണിക്കൂര്‍ കട്ടിലിനടിയില്‍‍ ഒളിച്ചിരുന്നതിന് ശേഷമാണ് കൊലപാതകം നടത്തിയത്. മൂന്ന് വര്‍ഷം മുന്‍പാണ് വിനുതയും ശിവരാജും തമ്മില്‍ പരിചയത്തിലാവുന്നത്. ബന്ധത്തില്‍ സംശയം തോന്നിയ ഭരത്കുമാര്‍ ശിവരാജിനെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. കുറ്റം സമ്മതിച്ച പ്രതിയെ വൈദ്യപരിശോധന പൂര്‍ത്തിയാക്കിയതിന് ശേഷം ജുഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

crime murder case
Advertisment