Advertisment

മണ്ഡലകാലം; ഹുബ്ബള്ളി ബെള​ഗാവി എന്നിവിടങ്ങളിൽ നിന്ന് കൊല്ലത്തേക്കും തിരിച്ചും 6 സ്പെഷ്യൽ ട്രെയിനുകൾ

New Update

ബെംഗളൂരു: മണ്ഡലകാല തിരക്കോടനുബന്ധിച്ച്‌ വിജയപുര – കോട്ടയം സ്പെഷ്യൽ ട്രെയിൻ 21 ന് സർവീസ് ആരംഭിക്കുന്നതിന് പിന്നാലെ ഹുബ്ബള്ളി ബെള​ഗാവി എന്നിവിടങ്ങളിൽ നിന്ന് കൊല്ലത്തേക്കും തിരിച്ചും 6 സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ പശ്ചിമ റെയിൽവേ.

Advertisment

publive-image

ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ അടുത്ത ദിവസം ആരംഭിക്കും. 6 ട്രെയിനുകളും കെ ആർ പുരം, യെലഹങ്ക സ്റ്റേഷൻ വഴി കടന്നുപോകുന്നത് ബെംഗളൂരു മലയാളികൾക്കും സൗകര്യപ്രദമാണ്.

  • ഹുബ്ബള്ളി – കൊല്ലം സ്പെഷ്യൽ ട്രെയിൻ (07359 നവംബർ 27 ഞായറാഴ്ച മാത്രം)
  • കൊല്ലം – ഹുബ്ബള്ളി സ്പെഷ്യൽ (07360 നവംബർ 28 തിങ്കളഴ്ച മാത്രം)
  • ബെള​ഗാവി – കൊല്ലം സ്പെഷ്യൽ (07361 ഡിസംബർ 4 മുതൽ ജനുവരി 15 വരെ ഞായറാഴ്ചകളിൽ മാത്രം)
  • കൊല്ലം – ബെള​ഗാവി സ്പെഷ്യൽ (07362 ഡിസംബർ 5 മുതൽ ജനുവരി 16 വരെ തിങ്കളഴ്ചകളിൽ മാത്രം)
  • ബെള​ഗാവി – കൊല്ലം സ്പെഷ്യൽ (07357 നവംബർ 20 ന് മാത്രം)
  • കൊല്ലം – ബെള​ഗാവി സ്പെഷ്യൽ (07358നവംബർ 21ന് മാത്രം)
Advertisment