മലയാളി വിദ്യാർഥിയെ ബെംഗളൂരുവിലെ കോളജിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി; കോളജ് ഹോസ്റ്റലിൽ വച്ച് സ്വയം കഴുത്തറുക്കുകയായിരുന്നു എന്ന് പൊലീസ്

New Update

ബെംഗളൂരു: ബെംഗളൂരുവിലെ കോളജിൽ മലയാളി വിദ്യാർഥിയെ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. എഎംസി കോളജിൽ ഒന്നാം വർഷ എൻജിനീയറിങ് വിദ്യാർഥിയായ നിതിനെയാണ് (20) മരിച്ച നിലയിൽ കണ്ടെത്തിയത്. പന്തലായനി കാട്ടുവയല്‍ പടിഞ്ഞാറയില്‍ കൃഷ്ണ നിവാസില്‍ പ്രസൂൺ – ശ്രീകല ദമ്പതികളുടെ മകനാണ്. നിർമൽ സഹോദരനാണ്.

Advertisment

publive-image

കോളജ് ഹോസ്റ്റലിൽ വച്ച് സ്വയം കഴുത്തറുക്കുകയായിരുന്നു എന്നാണ് ബെംഗളൂരു പൊലീസിന്റെ ഭാഷ്യം. മാതാപിതാക്കളെ പിരിഞ്ഞ വിഷമത്തിലാണ് നിതിൻ ജീവനൊടുക്കിയതെന്നും പൊലീസ് പറയുന്നു. ബുധനാഴ്ച രാവിലെ മുതല്‍ നിതിനെ കാണാനില്ലായിരുന്നു.

ഡിസംബര്‍ ഒന്നിനാണ് നിതിന്‍ കോളജില്‍ എത്തിയത്. ബുധനാഴ്ച രാവിലെ മുതല്‍ കാണാതായതോടെ, കൂട്ടുകാർ അന്വേഷിച്ചെത്തിയിരുന്നു. മുറി അകത്തുനിന്ന് അടച്ചിട്ട നിലയിലായതിനാൽ ഹോസ്റ്റൽ വാർഡൻ കോളജ് അധികൃതരെയും പൊലീസിനെയും വിവരമറിയിച്ചു. തുടർന്ന് മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് നിതിനെ ടോയ്‌ലറ്റിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Advertisment