അരിവാള്‍ കൊണ്ട് ഭര്‍ത്താവിനെ വെട്ടിക്കൊന്ന 50കാരി അറസ്റ്റില്‍; വെട്ടേറ്റ ഭാഗത്ത് നിന്നുള്ള രക്തസ്രാവം തടയാന്‍ തേയിലപ്പൊടി പ്രയോഗവുമായി മകള്‍

ന്യൂസ് ബ്യൂറോ, ബാംഗ്ലൂര്‍
Sunday, March 7, 2021

ബംഗളൂരു: അരിവാള്‍ കൊണ്ട് ഭര്‍ത്താവിനെ വെട്ടിക്കൊന്ന കേസില്‍ 50കാരി അറസ്റ്റില്‍. ആക്രമണത്തിന് പിന്നാലെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുന്നതിന് പകരം തേയിലപ്പൊടി ഉപയോഗിച്ച് വെട്ടേറ്റ ഭാഗത്ത് നിന്നുള്ള രക്തസ്രാവം തടയാനാണ് വീട്ടുകാര്‍ ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു.

മംഗളൂരു നാവൂര്‍ ഗ്രാമത്തിലാണ് സംഭവം. 60കാരനായ സെസപ്പ പൂജാരിയാണ് കൊല്ലപ്പെട്ടത്. ഭാര്യ ഉമാവതിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും മദ്യപിക്കുന്നത് പതിവാണ്. മകളുടെ വീട്ടിലാണ് താമസിക്കുന്നത്. പതിവായി ഇരുവരും വഴക്ക് കൂടാറുണ്ടെന്ന് പൊലീസ് പറയുന്നു.

ബുധനാഴ്ച രാത്രി പതിവായുള്ള വഴക്കിനിടെയാണ് സംഭവം ഉണ്ടായത്. മൂര്‍ച്ചയേറിയ അരിവാള്‍ ഉപയോഗിച്ച് സെസപ്പ പൂജാരിയെ ഉമാവതി വെട്ടുകയായിരുന്നു. നെറ്റിയിലാണ് ഗുരുതരമായി മുറിവേറ്റത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുന്നതിന് പകരം തേയിലപ്പൊടി ഉപയോഗിച്ച് വെട്ടേറ്റ ഭാഗത്ത് നിന്നുള്ള രക്തസ്രാവം തടയാനാണ് മകള്‍ ശ്രമിച്ചതെന്ന്് പൊലീസ് പറയുന്നു.

വ്യാഴാഴ്ച രാത്രിയാണ് 60കാരന്‍ മരിച്ചത്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഉമാവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

×