വസ്തു പണയപ്പെടുത്തി കൊണ്ടുള്ള വായ്പ ഒതുക്കി തീര്‍ക്കാന്‍ വായ്പക്കാരനില്‍ നിന്നും മൂന്ന് ലക്ഷം കൈക്കൂലി ചോദിച്ചു ; ബാങ്ക് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

New Update

ചെന്നൈ: വസ്തു പണയപ്പെടുത്തി കൊണ്ടുള്ള വായ്പ ഒതുക്കി തീര്‍ക്കാന്‍ വായ്പക്കാരനില്‍ നിന്നും വന്‍തുക കൈക്കൂലി വാങ്ങിയ ബാങ്ക് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. പണം വാങ്ങുന്നതിനിടെയാണ്ഉദ്യോഗസ്ഥനെ സിബിഐ കയ്യോടെ പിടികൂടി.

Advertisment

publive-image

സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കിന്റെ ഉദ്യോഗസ്ഥനായ രാജേന്ദ്രനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും 18 ലക്ഷം രുപയും ഈടുകളുമായി ബന്ധപ്പെട്ട രേഖകളും ലോക്കറിന്റെ താക്കോലും റെയ്ഡില്‍ കണ്ടെത്തി.

കടം തിരിച്ചു പിടിക്കുന്നതുമായി ബന്ധപ്പെട്ട ട്രിബ്യൂണലിന്റെ (ഡെബ്റ്റ് റിക്കവറി ട്രിബ്യൂണല്‍) പരിധിയില്‍ കിടക്കുന്ന കേസ് ഒറ്റത്തവണ തീര്‍പ്പാക്കലിലൂടെ പരിഹരിക്കാന്‍ സഹായിക്കാന്‍ വായ്പയെടുത്ത സ്ഥാപനത്തിന്റെ പ്രതിനിധിയോട് മൂന്ന് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് പരാതി. കടക്കാരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥനെ സിബിഐ കെണിയൊരുക്കി കുടുക്കുകയായിരുന്നു.

ചാര്‍ട്ടേഡ് ബാങ്കിന്റെ ചെന്നൈയിലെ രാജാജി ശാലയിലെ ഗ്രൂപ്പ് സ്‌പെഷ്യല്‍ അസ്സറ്റ് മാനേജ്‌മെന്റ് വിഭാഗത്തില്‍ ഉദ്യോഗസ്ഥനാണ് രാജേന്ദ്രന്‍. ഇയാള്‍ക്കെതിരേ കേസും എടുത്തിട്ടുണ്ട്. പരാതിക്കാരന്‍ 2005 - 2015 കാലയളവിലേക്ക്് സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്കിന്റെ കോയമ്ബത്തൂരിലെ ഡി ബി ബ്രാഞ്ചില്‍ നിന്നും ഈട് നല്‍കി വായ്പക്കാരായ സ്ഥാപനം 27.70 കോടി എടുത്തിരുന്നു. 2017 ഏപ്രില്‍ 30 ന് കാലാവധി കഴിഞ്ഞതോടെ സര്‍ഫാസി നിയമപ്രകാരം ബാങ്ക് നടപടിയെടുക്കാന്‍ തീരുമാനിക്കുകയും 61.5 കോടിയോളം മൂല്യം വരുന്ന വസ്തു ഈ വര്‍ഷം ജനുവരിയില്‍ 22.11 കോടിക്ക് ലേലം ചെയ്തു വിറ്റഴിക്കുകയും ചെയ്തതായി വായ്പക്കാരന്‍ ആരോപിക്കുന്നു. ആരോപണ വിധേയനായ ഉദ്യോഗസ്ഥാനാണ് തിരിച്ചടവ് പിഴവുകള്‍ വരുന്ന വായ്പകളിലെ ഈടുകള്‍ സംബന്ധിക്കുന്ന കാര്യം കൈകാര്യം ചെയ്തിരുന്നത്.

ബാങ്കിന്റെ നടപടിക്കെതിരേ ഇടപാടുകാരന്‍ കോയമ്ബത്തൂരിലെ വായ്പാ തിരിച്ചുപിടിക്കല്‍ തര്‍ക്കപരിഹാര ട്രിബ്യൂണലില്‍ (ഡിആര്‍ടി) 2021 ഫെബ്രുവരിയില്‍ പരാതി നല്‍കുകയും സ്‌റ്റേ ഓര്‍ഡര്‍ വാങ്ങുകയും ചെയ്തു. കേസ് ഡിആര്‍ടിയുടെ പരിധിയിലിരിക്കെ കേസ് ഒതുക്കിത്തീര്‍ക്കാന്‍ സഹായിക്കാമെന്നും പറഞ്ഞ് മൂന്ന് ലക്ഷം കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് പരാതിയിലുള്ളത്.

Advertisment