New Update
ഡല്‍ഹി: അയോദ്ധ്യ രാമക്ഷേത്ര നിർമ്മാണത്തിനായി ഭക്തർ അയക്കുന്ന വെള്ളിക്കട്ടികൾ കൊണ്ട് ലോക്കർ നിറഞ്ഞെന്ന് ശ്രീരാം ജന്മഭൂമ തീർഥ ക്ഷേത്ര ട്രസ്റ്റ്. ഇതോടെ ഭക്തർ വെള്ളിക്കട്ടികൾ സംഭാവന ചെയ്യരുതെന്ന അഭ്യർഥനയുമായി ട്രസ്റ്റ് രംഗത്തെത്തി. 400 കിലോഗ്രാം വെള്ളിക്കട്ടികളാണ് ഭക്തരിൽ നിന്ന് സംഭാവനയായി ട്രസ്റ്റിന് ലഭിച്ചിരിക്കുന്നത്.
Advertisment
ഇവ സൂക്ഷിക്കാൻ ബാങ്ക് ലോക്കറിൽ സ്ഥലം തികയാതെ വന്നതോടെയാണ് ക്ഷേത്ര ട്രസ്റ്റ് ഇത്തരമൊരു അഭ്യർത്ഥന നടത്തിയത്. വെള്ളിക്കട്ടികളാൽ ബാങ്ക് ലോക്കറുകൾ നിറഞ്ഞിരിക്കുകയാണെന്ന് ട്രസ്റ്റ് അംഗമായ അനിൽ മിശ്ര പറയുന്നു
ലഭിച്ച വെള്ളിക്കട്ടികൾ എങ്ങനെ സുരക്ഷിതമായി സൂക്ഷിക്കാം എന്നതിനെ കുറിച്ച് ഞങ്ങൾ ഗൗരവമായി ചിന്തിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ ഭക്തർ വീണ്ടും വെള്ളിക്കട്ടികൾ അയയ്ക്കരുതെന്ന് വിനീതമായി അഭ്യർഥിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.