ഐപിഎല്‍ 2021; ഏപ്രില്‍ ഒമ്പതിന് തുടക്കം, ഫൈനല്‍ മെയ് 30ന് ; മത്സരം ആറ് വേദികളില്‍

സ്പോര്‍ട്സ് ഡസ്ക്
Sunday, March 7, 2021

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിനാലാം സീസണിന് ഏപ്രില്‍ ഒമ്പതിന് അരങ്ങുണരുന്നു. ആറ് വേദികളിലായി നടക്കുന്ന മത്സരങ്ങള്‍ മെയ് 30ന് ഫൈനലോടെ അവസാനിക്കുമെന്നാണ് റിപ്പോര്‍ട്ട് . ഏപ്രിൽ 9 ന് ചെന്നൈയിൽ സീസൺ കിക്ക്സ്റ്റാർട്ടും ഫൈനൽ മെയ് 30 ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലും നടക്കും.

52 ദിവസങ്ങളിലായി 60 മത്സരങ്ങളാണുണ്ടാവുക. അഹമ്മദാബാദ്, ചെന്നൈ, ബംഗളൂരു, കൊല്‍ക്കത്ത, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലായിരിക്കും വേദികള്‍.

ഇക്കുറി ഐപിഎല്‍ മത്സരങ്ങള്‍ക്ക് സ്റ്റേഡിയത്തില്‍ 50 ശതമാനം കാണികളെ പ്രവേശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല.

 

×