Advertisment

ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; വിരാട് കോഹ്ലി, ഹാര്‍ദ്ദിക് പാണ്ഡ്യ, ഇഷാന്ത് ശര്‍മ, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ടീമില്‍ തിരിച്ചെത്തി; പൃഥി ഷായും നടരാജനും വിഹാരിയും പുറത്ത്‌

New Update

publive-image

Advertisment

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ഐതിഹാസിക ടെസ്റ്റ് വിജയത്തിന്റെ ആഘോഷത്തിലാണ് ക്രിക്കറ്റ് ലോകം. അടുത്ത മാസം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ വിജയത്തോടെ ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമതെത്താനാണ് ഇന്ത്യയുടെ ശ്രമം. നിലവില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. ന്യൂസീലാന്‍ഡാണ് ഒന്നാമത്.

ഫെബ്രുവരി അഞ്ചിന് ചെന്നൈയില്‍ വച്ചാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും ബിസിസിഐ പ്രഖ്യാപിച്ചു.

ചേതന്‍ ശര്‍മ അധ്യക്ഷനായ പുതിയ സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുക്കുന്ന ആദ്യ ടീമാണിത്. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയ്ക്കിടെ കുഞ്ഞിന്റെ ജനനവുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് മടങ്ങിയ ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയെ നയിക്കും.

ബിസിസിഐ പ്രഖ്യാപിച്ച 18 അംഗ ടീമില്‍ ഹാര്‍ദ്ദിക് പാണ്ഡ്യ, ഇഷാന്ത് ശര്‍മ, അക്‌സര്‍ പട്ടേല്‍ എന്നിവരും തിരിച്ചെത്തി. പൃഥി ഷാ, ടി. നടരാജന്‍, പരിക്കേറ്റ ഹനുമ വിഹാരി, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ഇന്ത്യന്‍ ടീം: വിരാട് കോഹ്ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, മയങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, ഋഷഭ് പന്ത്, വൃദ്ധിമാന്‍ സാഹ, ഹാര്‍ദ്ദിക് പാണ്ഡ്യ, കെ.എല്‍ രാഹുല്‍, ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ, മുഹമ്മദ് സിറാജ്, ഷാര്‍ദ്ദുല്‍ താക്കൂര്‍, ആര്‍. അശ്വിന്‍, കുല്‍ദീപ് യാദവ്, വാഷിംഗ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍.

Advertisment