Advertisment

മരണമുഖത്ത് നിന്ന് രക്ഷപ്പെട്ട ബെക്‌സ് കൃഷ്ണന്‍ നാടണഞ്ഞു

New Update

publive-image

കൊച്ചി: ജീവിതത്തിനും മരണത്തിനുമിടയിലുള്ള അനിശ്ചിതത്വത്തിനു പൂർണ്ണ വിരാമമിട്ടുകൊണ്ട് പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലിയുടെ നിർണ്ണായക ഇടപെടൽ മൂലം ജയിൽ മോചിതനായ തൃശ്ശൂർ നടവരമ്പ് സ്വദേശി ബെക്സ് കൃഷ്ണൻ നാട്ടിൽ തിരിച്ചെത്തി.

ചൊവ്വാഴ്ച രാത്രി 8.20 ന് അബുദാബിയിൽ നിന്നും പുറപ്പെട്ട് ബുധനാഴ്ച പുലർച്ചെ 1.45 ന് കൊച്ചിയിലെത്തിയ ഇത്തിഹാദ് വിമാനത്തിലാണ് ബെക്സ് ജനിച്ച മണ്ണിലേക്ക് മടങ്ങിയെത്തിയത്. കുടുംബാംഗങ്ങളുടെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിനാണ് ഇതോടെ അവസാനമാകുന്നത്.

kochi news
Advertisment