Advertisment

ശ്വാസകോശത്തിന്‍റെ ആകൃതിയിൽ നെക്ലേസ്; റെഡ് കാര്‍പറ്റില്‍ തിളങ്ങി ബെല്ല ഹഡീഡ്

New Update

publive-image

Advertisment

ചുവപ്പ് പരവതാനിയിൽ കറുപ്പില്‍ തിളങ്ങിയ അമേരിക്കൻ സൂപ്പർ മോഡൽ ബെല്ല ഹഡീഡിന് പിന്നാലെയാണിപ്പോൾ ഫാഷൻ ലോകം. 74–ാമത് കാൻസ് ഫിലം ഫെസ്റ്റിവലിന് എത്തിയപ്പോൾ ബെല്ല അണിഞ്ഞ നെക്ലേസ് ആണ് ഇതിനു കാരണം.

മനുഷ്യരുടെ ശ്വാസകോശത്തിന്റെ ആകൃതിയിലാണ് ഈ നെക്ലേസ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. അതും മാറിടം മറയ്ക്കുന്ന രീതിയിലാണ് നെക്ലേസ് ശരീരത്തില്‍ കിടക്കുന്നത്.

സ്വര്‍ണ്ണ നിറത്തിലുള്ളതാണ് ഈ നെക്ലേസ്. എന്തായാലും സംഭവം ഫാഷന്‍ ലോകത്തിന്‍റെ കയ്യടി നേടി കഴിഞ്ഞു. ഇറ്റാലിയൻ ആഡംബര ഫാഷൻ ബ്രാൻഡായ 'Schiaparelli' ഒരുക്കിയ ലോങ് ബ്ലാക് ഡ്രസ്സ് ധരിച്ചാണ് ബെല്ല വേദിയിലെത്തിയത്.

life style
Advertisment