Advertisment

ബെനെല്ലിയുടെ 43-ാമത് ഷോറൂം വൈറ്റിലയില്‍ ! ജബാഖ് ഓട്ടോ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡീലര്‍ഷിപ്പിനു കീഴിലുള്ള ഷോറൂമില്‍ ബെനെല്ലി സൂപ്പര്‍ ബൈക്കുകളായ ബിഎസ്6ന്റെ മുഴുവന്‍ ശ്രേണിയുമുണ്ട്

New Update

publive-image

Advertisment

കൊച്ചി: ലോകത്തെ പ്രീമിയര്‍ ബൈക്ക് ഉല്‍പ്പാദകരില്‍ പ്രമുഖരായ ബെനെല്ലിയും മഹാവീര്‍ ഗ്രൂപ്പിന്റെ ആദീശ്വര്‍ ഓട്ടോ റൈഡ് ഇന്ത്യയും ചേര്‍ന്ന് വൈറ്റിലയില്‍ 43-ാമത് ഷോറൂം ആരംഭിച്ചു. വൈറ്റിലയില്‍ സര്‍വീസ് റോഡിലാണ് ബെനെല്ലി-വൈറ്റില അത്യാധുനിക ഷോറൂം. ജബാഖ് ഓട്ടോ പ്രൈവറ്റ് ലിമിറ്റഡിന്റെ ഡീലര്‍ഷിപ്പിനു കീഴിലുള്ള ഷോറൂമില്‍ ബെനെല്ലി സൂപ്പര്‍ ബൈക്കുകളായ ബിഎസ്6ന്റെ മുഴുവന്‍ ശ്രേണിയുമുണ്ട്.

ഇംപീരിയല്‍ 400-റെട്രോ ക്ലാസിക്ക്- 1,93,799 രൂപ (സില്‍വര്‍ നിറം), ചുവപ്പിനും കറുപ്പിനും 1,97,975 രൂപ. ലിയോണ്‍സിനോ 500-സ്ട്രീറ്റ് സ്‌ക്രാംബ്ലര്‍- 4,79,900 രൂപ (സ്റ്റീല്‍ ഗ്രേ), 4, 89,901 രൂപ (ലിയോണ്‍സിനോ റെഡ്) ടിആര്‍കെ 502- ഗ്രാന്‍ഡ് ടൂറര്‍ (അവതരണ വില)- 4,95,901 രൂപ (ഡാര്‍ക്ക് ഗ്രേ), 5,05,902 രൂപ (വെള്ള, ബെനെല്ലി റെഡ്). ടിആര്‍കെ 502എക്‌സ്-അഡ്‌വെഞ്ച്വര്‍ ടൂറര്‍ (അവതരണ വില)- 5,35,901 രൂപ (ഡാര്‍ക്ക് ഗ്രേ), 5, 45,901 രൂപ (വെള്ള, ബെനെല്ലി റെഡ്), ഈയിടെ അവതരിപ്പിച്ച അള്‍ട്ടിമേറ്റ് അര്‍ബന്‍ ക്രൂയിസര്‍, ബെനെല്ലി 502സി എന്നിവയും ഷോറൂമിലുണ്ട്.

publive-image

5,08,800 രൂപ (മാറ്റ് കോഗ്നാക് റെഡ്), 5,20,801 രൂപ (മാറ്റ് ബ്ലാക്ക്). കേരളത്തിലെ എക്‌സ്-ഷോറൂം വിലകളാണെല്ലാം. 502സി ലിയോണ്‍സിനോ 500, ടിആര്‍കെ 502, ടിആര്‍കെ 502 എക്‌സ് എന്നീ 500 സിസി ശ്രേണിയിലുള്ളവയെല്ലാം 10,000 രൂപ നല്‍കി ബുക്ക് ചെയ്യാം.

ഇംപീരിയല്‍ 400 ബുക്ക് ചെയ്യാന്‍ 6000 രൂപ. ഷോറും സന്ദര്‍ശിച്ച് അല്ലെങ്കില്‍ http://india.benelli.com ല്‍ ബുക്ക് ചെയ്യാം. പരിമിതമായ കാലത്തേക്ക് അവതരണ ഓഫറായി ബെനെല്ലി മാസം 4999 രൂപയില്‍ ആരംഭിക്കുന്ന ഇഎംഐയും വാഗ്ദാനം ചെയ്യുന്നു. ഇംബീരിയല്‍ 400ന് 85 ശതമാനം വായ്പയും ലഭ്യമാക്കുന്നുണ്ട്. ഇംപീരിയല്‍ 400ന് രണ്ടു വര്‍ഷത്തെ പരിധിയില്ലാത്ത കിലോമീറ്റര്‍ വാറണ്ടിയുണ്ട്.

502സി, ലിയോണ്‍സിനോ 500, ടിആര്‍കെ 502, ടിആര്‍കെ 502 എക്‌സ് എന്നിവയ്ക്ക് മൂന്നു വര്‍ഷത്തെ പരിധിയില്ലാത്ത കിലോമീറ്റര്‍ വാറണ്ടിയുണ്ട്. ഉപഭോക്താക്കള്‍ക്ക് 24 മണിക്കൂര്‍ റോഡ് സൈഡ് അസിസ്റ്റന്‍സും ബെനെല്ലി വാഗ്ദാനം ചെയ്യുന്നുണ്ട്.

ജബാക്ക് ഓട്ടോ പ്രൈവറ്റ് ലിമിറ്റഡുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ബെനെല്ലി-വൈറ്റിലയിലെ ജീവനക്കാര്‍ക്ക് സെയില്‍സ്, സര്‍വീസ് ഉപഭോക്തൃ അനുഭവം തുടങ്ങിയവയില്‍ പ്രത്യേകം പരിശീലനം നല്‍കിയിട്ടുണ്ടെന്നും ബ്രാന്‍ഡിന്റെ സാന്നിദ്ധ്യം ഇന്ത്യയിലെങ്ങും എത്തിക്കുകയാണ് ലക്ഷ്യമെന്നും വൈറ്റില മേഖല തങ്ങള്‍ക്ക് വളരെ പ്രിയപ്പെട്ടതാണെന്നും ബെനെല്ലി ഇന്ത്യ മാനേജിങ് ഡയറക്ടര്‍ വികാസ് ജബാക്ക് പറഞ്ഞു.

ബെനെല്ലിയെ വൈറ്റിലയിലേക്ക് എത്തിക്കുന്നതിന്റെ ആവേശത്തിലാണ് ബെനെല്ലി-വൈറ്റിലയെന്നും കുറച്ചു നാളായി ബെനെല്ലിയുമായി ചേര്‍ന്ന് ബെനെല്ലി-ഹൈദരാബാദ്, ബെനെല്ലി-പൂനെ ഡീലര്‍ഷിപ്പുകളിലൂടെ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നുവെന്നും ബെനെല്ലി-വൈറ്റില ഡീലര്‍ഷിപ്പിലൂടെ മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണെന്നും ബെനെല്ലി-വൈറ്റിലയിലൂടെ പ്രാദേശിക റൈഡര്‍മാരുടെ ആവേശം സഫലമാക്കുന്നതിലേക്ക് ഉറ്റുനോക്കുകയാണെന്നും ബെനെല്ലി-വൈറ്റില ഡീലര്‍ പ്രിന്‍സിപ്പല്‍ വരുണ്‍ ജബാക്ക് പറഞ്ഞു.

benelli
Advertisment