ബോംബാക്രമണം; ബംഗാളില്‍ മന്ത്രിക്ക് ഗുരുതര പരിക്ക്‌

New Update

publive-image

Advertisment

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ മന്ത്രിക്ക് നേരെ ബോംബാക്രമണം. തൊഴില്‍ സഹമന്ത്രി സാകിര്‍ ഹുസൈന് നേരെയാണ് ബോംബാക്രമണമുണ്ടായത്. അക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സാകിര്‍ ഹുസൈനെ ആശുപത്രിയിലേക്ക് മാറ്റി.

അക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞിട്ടില്ല. മുര്‍ഷിദാബാദിലെ നിംതിത റെയില്‍വേ സ്റ്റേഷന് പുറത്തുവെച്ചാണ് സംഭവം നടന്നത്. ജംഗീപൂര്‍ എംഎല്‍എ ഉള്‍പ്പെടെയുള്ള രണ്ട് പേര്‍ക്കും അക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.

അക്രമണത്തിന്‌ പിന്നില്‍ ബി.ജെ.പിയാണെന്ന്‌ തൃണമൂല്‍ കോണ്‍ഗ്രസ് മുര്‍ഷിദാബാദ് ജില്ലാ പ്രസിഡന്റ് അബു തഹേര്‍ ഖാന്‍ പറഞ്ഞു. ആരോപണം ബിജെപി ബംഗാള്‍ അധ്യക്ഷന്‍ ദിലീപ് ഘോഷ് നിഷേധിച്ചു.

Advertisment