ദേശീയം

വാക്‌സിന്‍ സ്വീകരിക്കാനെത്തിയ സ്ത്രീക്ക് കുത്തിവയ്പ്പ് നല്‍കിയത് തൃണമൂല്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍; മുന്‍പരിചയമൊന്നുമില്ലാത്ത കൗണ്‍സിലറുടെ കുത്തിവയ്പ്പില്‍ വിവാദം-വീഡിയോ

നാഷണല്‍ ഡസ്ക്
Saturday, July 3, 2021

കൊല്‍ക്കത്ത: വാക്‌സിന്‍ സ്വീകരിക്കാനെത്തിയ സ്ത്രീക്ക് തൃണമൂല്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ കുത്തിവയ്പ്പ് നല്‍കിയത് വിവാദമായി. കുല്‍തിയില്‍ പ്രാദേശിക ഭരണകൂടം സംഘടിപ്പിച്ച വാക്സിനേഷന്‍ ക്യാമ്പിലാണ് തൃണമൂല്‍ കൗണ്‍സിലര്‍ തബസും അറ കുത്തിവെപ്പ് നല്‍കിയത്.

മുന്‍പരിചയമൊന്നുമില്ലാത്ത കൗണ്‍സിലര്‍ വാക്‌സിന്‍ കുത്തിവെപ്പ് നല്‍കിയതില്‍ വിമര്‍ശനവുമായി ബിജെപി രംഗത്തെത്തി. കുത്തിവയ്പ് നല്‍കി നൂറുകണക്കിന് പേരുടെ ജീവന്‍ കൗണ്‍സിലര്‍ അപകടത്തിലാക്കിയെന്ന് ബിജെപി നേതാവ് ബാബുല്‍ സുപ്രിയോ ആരോപിച്ചു.

സിറിഞ്ച് കൈയ്യില്‍ പിടിക്കുക മാത്രമാണ് ചെയ്‌തെന്നും അവര്‍ പറഞ്ഞു. വാക്‌സിന്‍ എടുക്കാന്‍ മടിക്കുന്ന ധാരാളം ആളുകള്‍ ഉണ്ടെന്നും സിറിഞ്ച് കൈയില്‍ പിടിച്ച് അവബോധം വളര്‍ത്താന്‍ ശ്രമിക്കുകയായിരുന്നുവെന്നുമാണ് കൗണ്‍സിലറുടെ മറുപടി.

×