മമത ബംഗാളിന്റെ മകളാണെന്ന് തൃണമൂല്‍; അമ്മായിയാണെന്ന് പരിഹസിച്ച് ബിജെപി

നാഷണല്‍ ഡസ്ക്
Saturday, February 27, 2021

കൊല്‍ക്കത്ത: തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ്-ബിജെപി കൊമ്പുക്കോര്‍ക്കല്‍ ശക്തമാകുന്നു. മമതയെ ബംഗാളിന്റെ മകളെന്ന് തൃണമൂല്‍ വിശേഷിപ്പിച്ച് തൃണമൂല്‍ പോസ്റ്ററിറക്കി.

മമത വീണ്ടും ഭരണത്തില്‍ എത്തണമെന്ന് സൂചിപ്പിച്ച് ‘ബംഗാളിന് അതിന്റെ മകളെ ആവശ്യമുണ്ട്’ എന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് പുറത്തിറക്കിയ പോസ്റ്ററില്‍ പറയുന്നത്. ന്നാല്‍ ഇതിന് മറുപടിയായി ബിജെപി ഇറക്കിയ പോസ്റ്ററില്‍ മമതയെ ബംഗാളി വാക്കായ ‘പിഷി’ (അമ്മായി) എന്നാണ് വിശേഷിപ്പിക്കുന്നത്.

ബംഗാളിന് വേണ്ടത് മകളെയാണ്, അമ്മായിയെ അല്ല എന്നായിരുന്നു പോസ്റ്ററിലെ വാചകം. മമതയേയും മരുമകനായ അഭിഷേക് ബാനര്‍ജിയേയും സൂചിപ്പിച്ചാണ് ബിജെപിയുടെ പരിഹാസ പോസ്റ്റര്‍. രൂപ ഗാംഗുലി, ദേവശ്രീ ചൗധരി, ലോക്കറ്റ് ചാറ്റര്‍ജി തുടങ്ങിയ ബംഗാളിലെ ബിജെപി വനിതാ നേതാക്കളുടെ ചിത്രങ്ങളും ഉള്‍പ്പെടുത്തിയാണ് ബിജെപി പോസ്റ്റര്‍ പുറത്തിറക്കിയത്.

×