New Update
Advertisment
ബംഗളൂരു: കേരളത്തില്‍ നിന്ന് ബംഗളൂരുവിലേക്ക് വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. ബംഗളൂരുവിലെത്തിയ മലയാളികളില്‍ രോഗം സ്ഥിരീകരിക്കുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് നടപടി.
ആര്‍ടിപിസിആര്‍ പരിശോധന നടത്തി നെഗറ്റീവാണെന്ന സര്‍ട്ടിഫിക്കറ്റാണ് എത്തുന്നവര്‍ കൈവശം വയ്ക്കേണ്ടത്. സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.