Berlin Mathew
Updated On
New Update
Advertisment
ബാംഗ്ലൂർ: മയക്കുമരുന്നു കേസിൽ ബാംഗ്ലൂരിൽ അറസ്റ്റിലായ മുഹമ്മദ് അനൂപുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്കുള്ള അടുത്ത ബന്ധത്തിന് കൂടുതൽ തെളിവുകൾ പുറത്ത്.
ഇരുവരുടെയും അടുത്ത ബന്ധം വ്യക്തമാക്കുന്ന ഫോൺ രേഖയാണ് പുറത്ത് വന്നത്. അറസ്റ്റിലാകുന്നതിനു രണ്ടു ദിവസം മുൻപും ഇരുവരും തമ്മിൽ സംസാരിച്ചിരുന്നതായാണ് രേഖകൾ വ്യക്തമാക്കുന്നത്.
ഓഗസ്റ്റ് 19 ന് മാത്രം ബിനീഷ് കൊടിയേരിയെ അനൂപ് വിളിച്ചത് അഞ്ചു തവണയാണ്. ഓഗസ്റ്റ് 13 ന് 8 മിനിറ്റ് ഇരുവരും തമ്മിൽ സംസാരിച്ചിട്ടുണ്ട്. ഓഗസ്റ്റ് 21നാണ് അനൂപ് അറസ്റ്റിലായത്.