/sathyam/media/post_attachments/AOEQQJbqLEhWaADAN6uj.jpg)
അമൃത്സര്‍: ശിരോമണി അകാലിദള്‍ എന്‍ഡിഎ സഖ്യം വിട്ടതില്‍ പ്രതികരണവുമായി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്.
കാര്‍ഷിക ബില്ലിന്റെ ഗുണങ്ങളെക്കുറിച്ച് പഞ്ചാബിലെ കര്‍ഷകരെ ബോധ്യപ്പെടുത്തുന്നതില്‍ അകാലിദള്‍ പരാജയപ്പെട്ടുവെന്ന് ബിജെപി പറഞ്ഞതോടെ മറ്റു മാര്‍ഗങ്ങളില്ലാതെയാണ് അകാലിദള്‍ സഖ്യം വിട്ടതെന്നും ഈ തീരുമാനത്തില്‍ ധാര്‍മിക അടിത്തറയില്ലെന്നും അമരീന്ദര്‍ സിംഗ് വിമര്‍ശിച്ചു.
കാര്‍ഷിക ബില്ലുകളെ ആദ്യം പിന്തുണച്ച അകാലിദള്‍ കര്‍ഷക പ്രതിഷേധങ്ങളെ തുടര്‍ന്ന് നിലപാട് മാറ്റുകയായിരുന്നു. അകാലിദള്‍ പ്രസിഡന്റ് സുഖ്ബീര്‍ സിംഗ് ബാദല്‍ ചെകുത്താനും ആഴക്കടലിനും ഇടയിലായ അവസ്ഥയിലാണെന്നും അമരീന്ദര്‍ സിംഗ് പറഞ്ഞു.