ഭാവന നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ വന്‍ അപകടം. സിനിമയുടെ സെറ്റില്‍ തീപടരുകയായിരുന്നു. കന്നഡ സിനിമയുടെ ചിത്രീകരണം നെലമംഗല എന്ന സ്ഥലത്ത് മോഹന്‍ ബി കേരെ എന്ന സ്റ്റുഡിയോയില്‍ നടക്കുകയാണ്. അതിനിടയില്‍ തീ ആളി പടരുകയായിരുന്നു.
/sathyam/media/post_attachments/dtMZaeRITFNkLKqE5tJr.jpg)
താരങ്ങളും മറ്റ് അണിയറ പ്രവര്‍ത്തകരുമടക്കം നാനൂറോളം പേര്‍ അപകട സമയത്ത് സെറ്റിലുണ്ടായിരുന്നു. ബജ്‌റംഗി 2 എന്ന സിനിമയുടെ ഷൂട്ടിങായിരുന്നു ഇവിടെ നടന്നത്.
സിനിമയില്‍ ശിവ രാജ്കുമാറഉം ഭാവനയുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹര്‍ഷ എ ആണ് സംവിധാനം. സെറ്റ് നിറയെ പുക കൊണ്ട് നിറഞ്ഞിരുന്നതായി നിര്‍മാതാവ് വ്യക്തമാക്കിയിരിക്കുകയാണ്.