Advertisment

ഭാഗ്യലക്ഷ്മിയുടെ മകന്‍ വിവാഹിതനായി

New Update

നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയുടെ മകന്‍ സച്ചിന്‍ വിവാഹിതനായി. അഞ്ജനയെയാണ് സച്ചിന്റെ ജീവിതസഖി. തിരുവനന്തപുരം വഴുതക്കാട് സുബ്രഹ്മണ്യ ഹാളിലായിരുന്നു വിവാഹം

Advertisment

publive-image

നായികമാരുടെ ശബ്ദസാന്നിധ്യമായി മാറിയ ഭാഗ്യലക്ഷ്മിയുടെ മകന്റെ വിവാഹ ചടങ്ങില്‍ സംബന്ധിക്കാനെത്തിയത് നിരവധി നായികമാരാണ്. നടിമാരായ കെ.പി.എ.സി ലളിത, വിധുബാല, പാര്‍വതി, ആനി, നടി മേനക, നടി കൂടിയായ മേനകയുടെ അമ്മ, മൈഥിലി, സംവിധായകന്‍ ഷാജി കൈലാസ്, നടന്മാരായ മനോജ് കെ. ജയന്‍, മണിയന്‍പിള്ള രാജു എന്നിവരെല്ലാം എത്തിയിരുന്നു.

പഴയകാല നായികമാരായ നാദിയാ മൊയ്തു, കാര്‍ത്തിക, ജലജ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു. ഏറെ കാലത്തിന് ശേഷം മൈഥിലി ക്യാമറകള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്നത് ഇപ്പോഴാണ്.

marriage bhagyalakshmi son
Advertisment