ബിഹാറില്‍ സര്‍ക്കാരിനെതിരെയും മന്ത്രിമാര്‍ക്കെതിരെയും സമൂഹ മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചാല്‍ ഇനി  അഴി എണ്ണേണ്ടിവരും

നാഷണല്‍ ഡസ്ക്
Friday, January 22, 2021

ബിഹാറില്‍ സര്‍ക്കാരിനെ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശിക്കുന്നത് സൈബര്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുത്തി. സര്‍ക്കാരിനെതിരെയും മന്ത്രിമാര്‍ക്കെതിരെയും ഉദ്യോഗസ്ഥര്‍ക്കെതിരെയും സമൂഹ മാധ്യമങ്ങളിലൂടെ ഇനിമുതല്‍ വിമര്‍ശിച്ചാല്‍ ജയില്‍ ശിക്ഷ ലഭിക്കും.

സൈബറിടങ്ങളില്‍ തങ്ങള്‍ക്കെതിരെ വരുന്ന വിമര്‍ശനങ്ങള്‍ക്കെതിരെ അപൂര്‍വമായി മാത്രം നടപടിയെടുത്തിരുന്ന സംസ്ഥാനങ്ങളിലൊന്നാണ് ബിഹാര്‍. അത്തരം വിമര്‍ശനങ്ങള്‍ കണ്ടെത്തുവാന്‍ സാമ്പത്തിക കുറ്റകൃത്യ വിങ്ങിന്റെ അധ്യക്ഷന്‍ ഐ.ജി. നയ്യാര്‍ ഹസനൈന്‍ ഖാന്‍ സെക്രട്ടറിമാര്‍ക്കയച്ച കത്തില്‍ പറഞ്ഞു

“സമൂഹ മാധ്യമങ്ങളില്‍ ചില വ്യക്തികളും സംഘടനകളും സര്‍ക്കാരിനെതിരെയും മന്ത്രിമാര്‍ക്കെതിരെയും എം.പി മാര്‍ക്കെതിരെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും അപകീര്‍ത്തിപരമായ കുറിപ്പുകള്‍ പോസ്റ്റ് ചെയ്യുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ” ഐ.ജി പറഞ്ഞു. “ഇത് നിയമവിരുദ്ധമാണ്. സൈബര്‍ കുറ്റകൃത്യങ്ങളില്‍ പെടുന്നതാണ് ഇത്തരം നടപടികള്‍ ” ഇത്തരം പോസ്റ്റുകള്‍ കണ്ടാല്‍ തങ്ങളെ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

×