മധ്യപ്രദേശില്‍ നിയന്ത്രണം വിട്ട ബസ്‌ കനാലിലേക്ക്‌ മറിഞ്ഞ്‌ സ്‌ത്രീകളുള്‍പ്പടെ 32 പേര്‍ മരിച്ചു; ഇരുപതോളം യാത്രക്കാരെ കാണാതായി

New Update

ഭോപ്പാല്‍: മധ്യപ്രദേശില്‍ നിയന്ത്രണം വിട്ട ബസ്‌ കനാലിലേക്ക്‌ മറിഞ്ഞ്‌ സ്‌ത്രീകളുള്‍പ്പടെ 32 പേര്‍ മരിച്ചു. സിദ്ധി ജില്ലാ ആസ്ഥാനത്തു നിന്നും എണ്‍പത്‌ കിലോമീറ്റര്‍ അകലെ പട്‌ന ഗ്രാമത്തിലാണ്‌ സംഭവം. അപകടം നടക്കുമ്പോള്‍ ബസില്‍ 54 യാത്രക്കാരുണ്ടായിരുന്നു.

Advertisment

publive-image

അപകടത്തില്‍ ഇരുപതോളം യാത്രക്കാരെ കാണാതായതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്‌ ചെയ്യുന്നു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്‌. ബസ്‌ പൂര്‍ണമായും മുങ്ങിയിരുന്നു‌. സംസ്ഥാന ദുരന്തനിവാരണ സേനയാണ്‌ രക്ഷാപ്രവര്‍ത്തനത്തിന്‌ നേതൃത്വം നല്‍കുന്നത്‌.

അപകടം നടന്ന ബന്‍സാഗര്‍ കനാലിലെ ജലനിരപ്പ്‌ കുറയ്‌ക്കുന്നതിനായി സിഹാവല്‍ കനാലിലേക്ക്‌ ജലം ഒഴുക്കിവിടുകയാണ്‌.

രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ ജില്ലാ ഭരണകൂടത്തോട്‌ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. മധ്യപ്രദേശ്‌ മുഖ്യമന്ത്രി ശിവരാജ്‌ സിങ്‌ ചൗഹാന്‍ ജില്ലാ കലക്‌ ടറോട്‌ റിപ്പോര്‍ട്ട്‌ തേടി. മന്ത്രി തുളസി സിലാവത്ത്‌ സംഭവസ്ഥലത്തേക്ക്‌ തിരിച്ചു.

bhoppal bus accident
Advertisment