Advertisment

43 മത് കൽക്കാജി ഓർത്തഡോക്സ് കൺവെൻഷന് വ്യാഴാഴ്ച തുടക്കമായി

New Update

publive-image

Advertisment

ന്യൂഡൽഹി: സരിത വിഹാർ സെന്റ് തോമസ് ഓർത്തഡോക്സ് ഇടവകയുടെ കല്‍ക്കാജി (kalkaji) പ്രാർത്ഥന യോഗത്തിന്‍റെ നേതൃത്വത്തിൽ നടത്തുന്ന ബൈബിൾ കൺവെൻഷന് വ്യാഴാഴ്ച തുടക്കമായി. കണ്‍വെന്‍ഷന്‍ ഞായറാഴ്ച അവസാനിക്കും.

വ്യാഴാഴ്ച വൈകിട്ട് 6.30 ന് സന്ധ്യ നമസ്കാരത്തിനും ഗാനശുശ്രൂഷക്കും ശേഷം അഭിവന്ദ്യ ഇടവക മെത്രാപോലീത്ത ഡോ. യൂഹാനോൻ മാർ ദെമത്രിയോസ് ഉദ്ഘാടനം നിർവഹിച്ചു.

തുടർന്ന് സൺഡേ സ്കൂളിൽ 10ലും 12ലും ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്കായുള്ള ടി. വി. ജോസഫ് മെമ്മോറിയൽ അവാർഡുകൾ വിതരണം ചെയ്തു. സെന്റ് ജോസഫ് ഓർത്തഡോക്സ് കോൺഗ്രിഗേഷൻ വികാരി റവ. ഫാ. ബിനു ബി.തോമസിന്‍റെ നേതൃത്വത്തില്‍ സരിതവിഹാർ പള്ളിയിൽ വെച്ച് കണ്‍വെന്‍ഷന് തുടക്കമായി.

28ന് ശനിയാഴ്ച വൈകിട്ട് 8മണിക്ക് ഓർത്തഡോക്സ് സെന്റർ ഓഫീസ് സെക്രട്ടറി റവ. ഫാ. എബിൻ പി. ജേക്കബ് വചന ശുശ്രൂഷ നിർവഹിക്കും. 29ന് ഞായർ രാവിലെ പ്രഭാത നമസ്കാരവും തുടർന്ന് വി. കുർബാനക്കും വെരി. റവ. സാം വി. ഗബ്രിയേൽ കോർ എപ്പിസ്കോപ്പാ നേതൃത്വം നൽകും.

തുടർന്ന് ആശിർവാദത്തോടുകൂടി സമാപനം. വികാരി റവ. ഫാ. ഡോ. അഡ്വ. ഷാജി ജോർജ്

കൺവീനർ ജോളി മാത്യു, സെക്രട്ടറി രഞ്ജി ഡാനിയൽ, ട്രഷറർ ഷാജി ജേക്കബ് എന്നിവർ നേതൃത്വം നൽകും.

delhi news
Advertisment