പോത്തിന്റെ പുറത്തെത്തി സ്ഥാനാര്‍ത്ഥി പത്രിക നല്‍കി; വീഡിയോ

New Update

പറ്റ്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞടുപ്പിന് ആഴ്ചകള്‍ മാത്രം അവശേഷിക്കെ പ്രചാരണരംഗം ചൂടുപിടിക്കുന്നു. പ്രമുഖ പാര്‍ട്ടികളെല്ലാം ഇതിനകം തന്നെ സ്ഥാനാര്‍ഥി നിര്‍ണയം ഏറെക്കുറെ പൂര്‍ത്തിയാക്കി പ്രചാരണം ആരംഭിച്ചുകഴിഞ്ഞു.

Advertisment

publive-image

അതിനിടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്വതന്ത്രസ്ഥാനാര്‍ഥി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയ വീഡിയ സമൂഹമാധ്യമങ്ങളില്‍ വൈറലായി. പോത്തിന്റെ പുറത്തെത്തിയാണ് പത്രിക നല്‍കിയത്.

ബംഗ ജില്ലയിലെ ബാദുര്‍പൂരിലെ സ്വതന്ത്രസ്ഥാനാര്‍ഥി നിചാരി മണ്ഡലാണ് പത്രിക നല്‍കാന്‍ പോത്തിന്റെ പുറത്തെത്തിയത്. വലിയ ആള്‍ക്കൂട്ടവും സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു.

243 മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പ് ഒക്ടോബര്‍28നും രണ്ടാംഘട്ടം നവംബര്‍ മൂന്നിനും മൂന്നാം ഘട്ടം നവംബര്‍ ഏഴിനുമാണ്. പത്താം തിയ്യതിയാണ് ഫലപ്രഖ്യാപനം.

bihar election viral video
Advertisment