ബീഹാറിൽ ആദ്യഘട്ടത്തിൽ 55.69 ശതമാനം പോളിം​ഗ്

നാഷണല്‍ ഡസ്ക്
Thursday, October 29, 2020

പട്ന: ബീഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പിൽ 55.69 ശതമാനം പോളിംഗ് രേഖപ്പെടുത്തി. കഴിഞ്ഞ തവണത്തേതിനെക്കാൾ കൂടുതൽപേർ പോളിംഗ് ബൂത്തിലെത്തിയെന്നാണ് അന്തിമ കണക്കുകൾ പുറത്തുവരുമ്പോൾ ലഭിക്കുന്ന വിവരം.

71 സീറ്റുകളിലേക്കാണ് ഇന്നലെ പോളിം​ഗ് നടന്നത്. 2.14 കോടി വോട്ടര്‍മാരാണ് ആകെയുള്ളത്. 1066 ആകെ സ്ഥാനാര്‍ഥികൾ മത്സരിക്കുന്നുണ്ട്.

×