New Update
നെടുമങ്ങാട്: സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ പുളിമൂട് കിഴക്കുപുറം മണ്ണാംകോണം പുത്തൻവീട്ടിൽ എസ്.ഷൈജു (35) മരിച്ചു. അഴിക്കോട്–അരുവിക്കര റോഡിൽ വെഞ്ചമ്പിയ്ക്ക് സമീപം മൂന്നുമണിയോടെ ആണ് അപകടം.
Advertisment
വിമൻസ് കോളജ് ഓഡിറ്റോറിയത്തിൽ നടന്ന എൻജിഒ യൂണിയന്റെ വഴുതക്കാട് ഏരിയ സമ്മേളനം കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്നതിനിടെ ആണ് അപകടം.
വിമൻസ് കോളജിലെ ലാബ് അസിസ്റ്റന്റ് ആണ്. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. ഭാര്യ സോഫിയ എസ്.എൽ.രാജ്. മകന് ആറുമാസം.