ബൈക്കിൽ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്

New Update

കോട്ടയം: ബൈക്കിൽ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്. തൊടുപുഴ ആനക്കയം സ്വദേശി എബ്രഹാമിനാണ്(54) പരിക്കേറ്റത്.ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

Advertisment

publive-image

വ്യാഴാഴ്ച രാവിലെ 10.45 ഓടെ പാലാ കിഴതടിയൂർ ബൈപ്പാസിൽ റൗണ്ടാനയിലായിരുന്നു അപകടം. തൊടുപുഴ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കിൻ്റെ പിന്നിൽ ലോറിയിടിച്ച ശേഷം ഏതാനും മീറ്റർ വലിച്ചുകൊണ്ടു പോയ ശേഷമാണ് നിന്നത്. ഓടി കൂടിയ നാട്ടുകാരും പോലീസും ചേർന്നാണ് എബ്രഹാമിനെ ആശുപത്രിയിലെത്തിച്ചത്.

bike car accident
Advertisment