തിരുവനന്തപുരം: കള്ളപ്പണക്കേസിൽ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി തിരുവനന്തപുരത്തെ വീട്ടിലെത്തി. കോടിയേരി ബാലകൃഷ്ണനും കുടുംബാംഗങ്ങളും ചേര്‍ന്ന് ബിനീഷിനെ സ്വീകരിച്ചു.
/sathyam/media/post_attachments/K1mR12bRsu6ZgFbSxSQ0.jpg)
ഒരു കൊല്ലത്തിനുശേഷം മകനെ കണ്ടതിന്‍റെ ആശ്വാസമുണ്ടെന്ന് കോടിയേരി. കേസ് കോടതിയിലായതിനാല്‍ പ്രതികരിക്കുന്നില്ല.
ജാമ്യം ലഭിച്ചതില്‍ സന്തോഷം. സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം തിരിച്ചുനല്‍കണോ എന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയെന്നും കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെയാണ് കേസിൽ ബിനീഷിന് ജാമ്യം ലഭിച്ചത്.