അസം ഗണ പരിഷത്തിന് 26 സീറ്റുകള്‍, യുണൈറ്റഡ് പീപ്പിള്‍സ് ലിബറലിന് എട്ട് സീറ്റുകള്‍ ! അസം നിയമസഭാ തിരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കി ബിജെപി

നാഷണല്‍ ഡസ്ക്
Friday, March 5, 2021

ഗുവാഹത്തി: അസം നിയമസഭാ തിരഞ്ഞെടുപ്പിന്റെ സ്ഥാനാർഥി പട്ടിക ബിജെപി പുറത്തിറക്കി. നിയമസഭയിലെ 126 സീറ്റുകളിൽ 70 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളുടെ പേരാണ് പ്രഖ്യാപിച്ചത്. അസം ഗണ പരിഷത്തിന് 26 സീറ്റുകളും യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറലിന് (യുപിപിഎൽ) 8 സീറ്റുകളും നൽകുമെന്ന് ബിജെപി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിങ് പറഞ്ഞു. മുഖ്യമന്ത്രി സർബാനന്ദ സോനോവാൾ മാജുലിയിൽനിന്ന് ജനവിധി തേടും.

×