Advertisment

കാമ്പുറം നിവാസികൾക്ക് പിന്തുണ പ്രഖ്യാപിച്ച് ബിജെപിയുടെ ഐക്യദാർഢ്യ ധർണ്ണയ്ക്ക് തുടക്കമായി

author-image
സുഭാഷ് ടി ആര്‍
Updated On
New Update

publive-image

Advertisment

കോഴിക്കോട്: കാമ്പുറം പ്രേദേശത്ത് അനാശ്യാസ പ്രവർത്തനം നടക്കുന്നു അതിന് അവിടുത്തെ ജനങ്ങൾ കൂട്ട് നിൽക്കുന്നു എന്ന് പറഞ്ഞ് സമൂഹ മാധ്യമങ്ങളിൽ ശബ്ദ സന്ദേശത്തിലുടെ കാമ്പുറം നിവാസികളെ അപമാനിച്ച തോപ്പയിൽ വാർഡ് കൗൺസിലർ സി.പി. സുലൈമാൻ മാപ്പ് പറയണമെന്നാവിശ്യപ്പെട്ട് കാമ്പുറം നിവാസികൾ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപി തോപ്പയിൽ വാർഡിൽ നടത്തുന്ന ഐക്യദാര്‍ഢ്യ ധർണ്ണയ്ക്ക് തുടക്കമായി.

ചെറോട്ട് വയൽ മുതൽ വടക്കൻചിറ വയൽ വരെയുള്ള പ്രവർത്തകർ നടത്തിയ ഐക്യദാര്‍ഢ്യ ധർണ്ണ വെസ്റ്റ്ഹിൽ വികസന സമിതി ജനറൽ കൺവീനർ സുധീഷ് കേശവപുരി ഉദ്ഘാടനം ചെയ്യ്തു. ബി.ജെ.പി. നോർത്ത് നിയോജക മണ്ഡലം പ്രസിഡണ്ട് കെ.ഷൈബു അദ്ധ്യക്ഷത വഹിച്ചു.

ഹിന്ദു ഐക്യവേദി മേഖല സംഘടന സെക്രട്ടറി. കെ.ഷൈനു, ബി.ജെ.പി. മണ്ഡലം സെക്രട്ടറി എൻ.പി. പ്രകാശൻ , മണ്ഡലം കമ്മിറ്റി അംഗം സി. ജോഷി. ഏരിയ വൈസ് പ്രസിഡണ്ട് കെ.സുകുമാരൻ , സെക്രട്ടറി. ശിവ പ്രകാശ്, ഏരിയ കമ്മിറ്റി അംഗം എൻ.പി. മോഹൻദാസ് , യുവമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി. എം സംഗീത്, മഹിള മോർച്ച ഏരിയ പ്രസിഡണ്ട് മാലിനി സന്തോഷ് ജനറൽ സെക്രട്ടറി. റൂബി മനോഹർ , പി. സുരേന്ദ്രൻ, എം സുഗേഷ് , വിനേഷ് എന്നിവർ സംസാരിച്ചു

kozhikode news
Advertisment