New Update
/sathyam/media/post_attachments/6wPQ04YKUUzUmZDTM5ER.jpg)
കണ്ണൂര്‍: കഴിഞ്ഞ ദിവസം ഡിവൈഎഫ്‌ഐ-ബിജെപി സംഘര്‍ഷമുണ്ടായ കണ്ണൂരിലെ കൊട്ടിയൂര്‍ പഞ്ചായത്തില്‍ നാളെ ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത് ബിജെപി. കൊടി നശിപ്പിതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് എത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്.
Advertisment
ഇന്നലെ കൊട്ടിയൂരിലുണ്ടായ സംഘര്‍ഷത്തില്‍ നാല് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കും അഞ്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു. പരിക്കേറ്റ പ്രവർത്തരെ പേരാവൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഡിവൈഎഫ്ഐയുടെ പ്രതിഷേധം യോഗത്തിലേക്ക് യുവമോർച്ച പ്രവർത്തകൻ ഓട്ടോറിക്ഷ ഓടിച്ചു കയറ്റി പ്രകോപനം സൃഷ്ടിച്ചുവെന്നാണ് ഡിവൈഎഫ്ഐ ആരോപിക്കുന്നത്. പിന്നാലെ രാത്രി പത്ത് മണിയോടെ കൊട്ടിയൂർ ടൗണിലുള്ള ബിജെപി ഓഫീസും അടിച്ചു തകർക്കപ്പെട്ടു. ഇത് സിപിഎം പ്രവർത്തകരാണെന്ന് ബിജെപി ആരോപിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us