രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സി‌എ‌എ നടപ്പാക്കുന്നതിനെക്കുറിച്ചു ബിജെപി നേതാക്കൾ സംസാരിക്കുന്നുണ്ടെങ്കിലും അക്കാര്യം അസമിൽ പരാമർശിക്കാൻ അവർക്കു ധൈര്യമില്ല; ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് പ്രിയങ്ക ഗാന്ധി

നാഷണല്‍ ഡസ്ക്
Monday, March 1, 2021

ഗുവാഹത്തി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സി‌എ‌എ നടപ്പാക്കുന്നതിനെക്കുറിച്ചു ബിജെപി നേതാക്കൾ സംസാരിക്കുന്നുണ്ടെങ്കിലും അക്കാര്യം അസമിൽ പരാമർശിക്കാൻ അവർക്കു ധൈര്യമില്ലെന്നു കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി.

019ൽ സി‌എ‌എയ്‌ക്കെതിരെ കടുത്ത പ്രതിഷേധമുണ്ടായ അസമിൽ അഞ്ചു പേർക്കു ജീവൻ നഷ്ടപ്പെട്ടിരുന്നു. ‘‘ബിജെപിയുടെ വാഗ്ദാനങ്ങളിൽ ജനത്തിനു മടുപ്പുള്ളതിനാൽ കോൺഗ്രസിന്റെയും മറ്റു പാർട്ടികളുടെയും സഖ്യം അസമിൽ സർക്കാർ രൂപീകരിക്കും. തിരഞ്ഞെടുപ്പിനു മുൻപു ബിജെപി വലിയ വാഗ്ദാനങ്ങൾ നൽകും. അടുത്ത അഞ്ചു വർഷം അവ നിറവേറ്റാൻ ഒന്നും ചെയ്യുന്നില്ലെന്നും ജനം തിരിച്ചറിഞ്ഞിട്ടുണ്ട്”- പ്രിയങ്ക പറഞ്ഞു.

×