തിരുവനന്തപുരം: തോല്‍വി കണക്കില്‍ മാത്രമാണെന്നും ബിജെപി വളരുകയാണെന്നും നടന്‍ കൃഷ്ണകുമാര്‍. ചിലയിടത്ത് സ്ഥാനാര്‍ഥികള്‍ ഒരു വോട്ടിനൊക്കെയാണ് തോറ്റുപോയതെന്നും, നമ്മള്‍ ഒപ്പമെത്തി കഴിഞ്ഞു എന്നതാണ് ഇതില്‍ നിന്നും മനസിലാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കോര്‍പറേഷനില്‍ തങ്ങള്‍ പ്രതിപക്ഷമാണെന്നും, ബിജെപി മുന്നേറിക്കൊണ്ടി രിക്കുകയാണെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. ബിജെപി ഓടാന്‍ തുടങ്ങിയത് പിന്നില്‍ നിന്നാണെന്നും, ഉള്ളില്‍ സന്തോഷമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ഇന്ന് ഒരു മുന്നണി തളര്‍ന്ന് പിറകോട്ടുപോയി കഴിഞ്ഞുവെന്നും കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു.
താന്‍ മുമ്പ് പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ഇനി ആരെയെങ്കിലും മോശം പറഞ്ഞെങ്കില്‍ ക്ഷമ ചോദിക്കാനും തയാറാണെന്നും അദ്ദേഹം പറയുന്നു. എനിക്കെതിരെ വരുന്ന ട്രോളുകളൊക്കെ പോസിറ്റിവ് ആയി എടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.