Advertisment

ബിജെപി നോർത്ത് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഴയകാല പ്രവർത്തക സംഗമം നടത്തി

New Update

publive-image

Advertisment

കോഴിക്കോട്: ബിജെപി നോർത്ത് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഴയകാല പ്രവർത്തകരുടെ സംഗമം സംഘടിപ്പിച്ചു. ജീല്ലയിലെ മുതിർന്ന നേതാവും മുൻ ജില്ല പ്രസിഡൻ്റ്മായ മോഹൻദാസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് വി.വി രാജൻ ഉദ്ഘാടനം ചെയ്തു.

കേരളത്തിലെ പൊതു സമുഹജനവികാരമായിരിക്കും വരാൻ ഇരിക്കുന്ന തിരഞ്ഞെടുപ്പ് പ്രതിഫലിക്കാൻ പോകുന്നത് എന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര പദ്ധതികൾ പേരുമാറ്റി തൻ്റെതാണ് എന്നു പറഞ്ഞ് മേനി കാണിക്കുന്ന സർക്കാർ ആണ് കേരളം ഭരിക്കുന്നത്. അഴിമതിയുടെ കാര്യത്തിൽ ഇരുമുന്നണികളും ഒരുപോലെയാണ്.

publive-image

നമ്മുടെ നാടിൻ്റെ സംസ്ക്കാരിക മൂല്യങ്ങൾ വിണ്ടാടുക്കാൻ ഒരു തലമുറ വിണ്ടും പ്രവർത്തനസജ്ജം ആക്കണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബിജെപി ജില്ലാ ജന:സെക്രട്ടറി എം. മോഹനൻ മാസ്റ്റർ, മുതിർന്ന പ്രവർത്തകനായ പി വോലയുധൻ എന്നിവർ ആശംസ അർപ്പിച്ചു.ബിജെപി സംസ്ഥാന ജന:സെക്രട്ടറിയും മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ എം.ടി.രമേശ് സംഗമത്തിൽ പങ്കെടുത്തു. യുവമോര്‍ച്ച മണ്ഡലം പ്രസിഡൻ്റ് കെ ഷൈബു സ്വാഗതവും, ജന:സെക്രട്ടറി പി. പ്രകാശ് നന്ദിയും പറഞ്ഞു.

kozhikode news
Advertisment