സംവിധായകന്‍ പാ രഞ്ജിത്തിനെതിരെ ബി.ജെ.പി നേതാവ് എച്ച് രാജ .രാജരാജ ചോളന്‍ ഒന്നാമനെതിരേ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ തമിഴ് ചലച്ചിത്ര സംവിധായകന്‍ പാ രഞ്ജിത്തിനെതിരേ പൊലീസ് കേസെടുത്ത പശ്ചാത്തലത്തിലാണ് രാജയുടെ വര്‍ഗീയ ആരോപണം.
രഞ്ജിത്ത് നടത്തിയ പരാമര്‍ശത്തിനെതിരെ വിമര്‍ശിക്കുകയും പാ രഞ്ജിത്ത് ക്രിസ്ത്യന്‍ മതത്തിലേക്ക് മനുഷ്യരെ മതം മാറ്റുന്ന പദ്ധതിയുടെ സഹായിയാണ് എന്ന് ആരോപിക്കുകയുമാണ്രാജ ചെയ്തത്. ട്വിറ്ററിലൂടെയാണ് രാജയുടെ ആരോപണം.
மாமன்னர் ராஜராஜ சோழனை இழிவாக பேசியுள்ள ப.ரஞ்சித்தின் செயல் வன்மையாகக் கண்டிக்கத் தக்கது. திக தலைவர் கி.வீரமணியை அடுத்து இன்று இவர். இவர்கள் அனைவருமே ஜோஷ்வா மதமாற்றும் திட்டத்தின் கையாட்கள். இவர்கள் அனைவரின் குறிக்கோள் தமிழகத்தை கால்டுவெல் மண்ணாக்குவதே. pic.twitter.com/EtYLNpj5ii
— H Raja (@HRajaBJP) June 9, 2019
പാ രഞ്ജിത്തും ഭാര്യയും ഒരുമിച്ചുള്ള ചിത്രം കൂടി ഉപയോഗിച്ചാണ് രാജ ആരോപണം ഉന്നയിച്ചിരിക്കുന്നത്. മദ്രാസ് ഹൈക്കോടതിയില്‍ പാ രഞ്ജിത്ത് മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചിട്ടുണ്ട്. ബുധനാഴ്ച ഹൈക്കോടതിയുടെ മദ്രാസ് ബെഞ്ചിന് മുമ്പാകെയാണ് രഞ്ജിത്തിന്റെ അപേക്ഷ സമര്‍പ്പിച്ചത്.