Advertisment

മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതിൽ അതൃപ്തി; മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ബാബുല്‍ സുപ്രിയോ രാഷ്ട്രീയം വിട്ടു; എംപി സ്ഥാനവും രാജിവെച്ചേക്കും

New Update

publive-image

Advertisment

ന്യൂഡൽഹി: പുനഃസംഘടനയിൽ, കേന്ദ്ര മന്ത്രിസഭയിൽനിന്ന് ഒഴിവാക്കപ്പെട്ട ബിജെപി എംപി ബാബുൽ സുപ്രിയോ സജീവ രാഷ്ട്രീയത്തിൽനിന്നു വിടവാങ്ങൽ പ്രഖ്യാപിച്ചു. സമൂഹമാധ്യമത്തിലൂടെ ആയിരുന്നു പ്രഖ്യാപനം. താൻ മറ്റൊരു പാർട്ടിയിലേക്കുമില്ലെന്നും ബോളിവുഡ് ഗായകൻ കൂടിയായ സുപ്രിയോ വ്യക്തമാക്കി.

'വിട. ഞാന്‍ മറ്റൊരു പാര്‍ട്ടിയിലേക്കും പോകുന്നില്ല - ടിഎംസി, കോണ്‍ഗ്രസ്, സിപിഐഎം, എവിടേക്കുമില്ല. ആരും എന്നെ വിളിച്ചിട്ടില്ലെന്നും ഞാന്‍ ഉറപ്പിച്ചു പറയുകയാണ്. ഞാന്‍ എങ്ങോട്ടും പോകുന്നില്ല. ഞാന്‍ വണ്‍ ടീം കളിക്കാരനാണ്! എപ്പോഴും ഒരു ടീമിനെയേ പിന്തുണച്ചിട്ടുള്ളൂ. അത് മോഹൻ ബഗാനാണ്. ഒരേയൊരു പാര്‍ട്ടിക്കൊപ്പം മാത്രമേ ഉണ്ടായിരുന്നിട്ടുള്ളൂ. അത് ബിജെപിയും", അദ്ദേഹം കുറിച്ചു.

https://www.facebook.com/BabulSupriyoOfficial/posts/4344085975634177

'കുറച്ചു നാലത്തേക്ക് നിന്നു. ചിലരെ സഹായിച്ചു, ചിലരെ നിരാശപ്പെടുത്തി. നിങ്ങള്‍ക്ക് സാമൂഹിക സേവനം നടത്തണമെങ്കില്‍ അതിന് രാഷ്ട്രീയത്തിലില്ലാതെയും ചെയ്യാമെന്നും അദ്ദേഹം പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു. എംപിമാര്‍ക്കായി സര്‍ക്കാര്‍ അനുവദിച്ച മന്ദിരം ഒരു മാസത്തിനുള്ളില്‍ ഒഴിയുമെന്നും എംപി സ്ഥാനം രാജിവെക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു.

രാഷ്ട്രീയത്തില്‍ നിന്ന് വിടുന്നതുമായി ബന്ധപ്പെട്ട് കുറച്ചുദിവസങ്ങളായി ബാബുല്‍ സമൂഹമാധ്യമങ്ങളില്‍ ചില പോസ്റ്റുകള്‍ പങ്കുവച്ചിരുന്നു. നിഗൂഡമായ സന്ദേശങ്ങളല്ലാതെ നിലപാട് വ്യക്തമാക്കിയിരുന്നില്ല. തുടര്‍ന്ന് ഇന്ന് ഫേസ്ബുക്കിലൂടെയാണ് രാജിവയ്ക്കുന്ന കാര്യം അറിയിച്ചത്.

babul supriyo
Advertisment