Advertisment

ആസ്റ്റർ വളണ്ടിയർ രക്തദാനക്യാമ്പ് വെള്ളിയാഴ്ച നടക്കും

New Update

ദോഹ: ഖത്തറിലെ ഇന്ത്യൻ എംബസിക്ക് കീഴിൽ ഐ.സി.ബി.എഫിൽ രജിസ്റ്റർ ചെയ്‌തിട്ടുള്ള സന്നദ്ധ സംഘടനയായ ആസ്റ്റർ വളണ്ടിയേഴ്‌സ് ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ കീഴിലെ ബ്‌ളഡ് ബാങ്കുമായി ചേർന്ന് സംഘടിപ്പിക്കുന്ന രക്തദാനക്യാമ്പ് 2020 ആഗസ്റ്റ് 14, വെള്ളിയാഴ്ച നടക്കും. സി റിങ് റോഡിലെ ആസ്റ്റർ മെഡിക്കൽ സെന്ററിൽ വെച്ച് രാവിലെ 8 മണി മുതൽ ഉച്ചക്ക് 2 മണി വരെയാണ് രക്തദാനം നടക്കുക.

Advertisment

publive-image

ഖത്തർ ഐഡിയുള്ള വിദേശത്തു പോകാതെ ഖത്തറില്‍ 4 മാസത്തിലധികം താമസിക്കുന്ന, 50 കിലോഗ്രാമിലധികം ശരീരഭാരമുള്ള, നല്ല ആരോഗ്യ സ്ഥിതിയിലുള്ള, തലേ ദിവസം 6 മണിക്കുറിലധികം ഉറങ്ങിയ ആളുകൾക്ക് മാത്രമേ ഹമദ് ബ്ലഡ് ബാങ്ക് നിർദ്ദേശം പ്രകാരം ഖത്തറിൽ രക്തദാനം നടത്താനുള്ള അനുമതിയുള്ളൂ. മുൻപ് കോവിഡ് ബാധിച്ചിട്ടുള്ള ആളുകളാണെങ്കിൽ മറ്റു ആരോഗ്യപ്രശ്നങ്ങൾ ഇല്ലെങ്കിൽ ഫലം നെഗറ്റിവ് ആയതിന് മൂന്ന് മാസത്തിന് ശേഷം രക്തം ദാനം നിർവഹിക്കാം. എന്നാൽ കോവിഡ് ചികിത്സകൾക്കായി പ്ലാസ്മ നൽകിയിട്ടുള്ള ആളുകൾക്ക് ഇപ്പോൾ രക്തദാനം നടത്താൻ അനുമതി ലഭിക്കില്ല.

കോവിഡ് സുരക്ഷയുമായി ബന്ധപ്പെട്ട് സാമൂഹിക അകലം പാലിക്കേണ്ടതിനാൽ മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ രക്തദാനക്യാമ്പിൽ പങ്കെടുക്കാൻ സാധിക്കൂ എന്നും രജിസ്റ്റർ ചെയ്യുന്നതിനായി ആസ്റ്റർ വളണ്ടിയേഴ്‌സിന്റെ ഖത്തറിലെ ഒഫിഷ്യൽ നമ്പർ ആയ 74799321ൽ വാട്ട്സ്ആപ്പ് മെസേജ് അയക്കണമെന്നും ഭാരവാഹികൾ അറിയിച്ചു.

blood donation camp
Advertisment