Advertisment

കുട്ടികളില്‍ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍ ബ്ലൂബെറി

New Update

ആന്റി ഓക്‌സിഡന്റുകളാല്‍ സമൃദ്ധമാണ് ബ്ലൂബെറി. ഇത് പേശികളെ ബലപ്പെടുത്തുന്നതിന് മാത്രമല്ല, തലച്ചോറിന്റെപ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുകയും സമ്മര്‍ദ്ദത്തെ ചെറുക്കുകയും ചെയ്യുന്നുവെന്ന് പഠനങ്ങൾ പറയുന്നു.

Advertisment

publive-image

കുട്ടികളില്‍ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിനും ബ്ലൂബെറിയ്ക്ക് കഴിയുമെന്ന് പ്രമുഖ

ന്യൂട്രീഷ്യനിസ്റ്റായ പൂജ മഖിജ പറയുന്നു. ബ്ലൂബെറിയിൽ ആന്തോസയാനിനുകൾ അടങ്ങിയിട്ടുണ്ട്. അത്ഡി‌എൻ‌എ കേടുപാടുകൾ, ഹൃദ്രോഗം, രക്തസമ്മർദ്ദം, പ്രമേഹം, മൂത്രത്തിൽ അണുബാധ എന്നിവ കുറയ്ക്കുകയും ഓർമ്മശക്തി വർദ്ധിപ്പിക്കാനും സഹായിക്കുമെന്ന് പൂജ പറഞ്ഞു.

സന്ധിവാതം, ആസ്ത്മ, വയറുവേദന, ഛർദ്ദി തുടങ്ങിയ പ്രശ്നങ്ങൾക്ക് മികച്ചൊരു പ്രതിവിധിയാണ്ബ്ലൂബെറി എന്ന് പൂജ പറയുന്നു. ഇതിലെ ഡൈയൂറിറ്റിക് ​ഗുണങ്ങൾ വൃക്കയിൽ നിന്ന് വിഷവസ്തുക്കളെപുറന്തള്ളുകയും ഉയർന്ന ഫൈബർ അടങ്ങിയിരിക്കുന്നതിനാൽ ദഹനം എളുപ്പമാക്കാൻ സഹായിക്കുകയുംഓക്കാനം, ഛർദ്ദി എന്നിവ തടയാനും ​ഗുണകരമാണെന്ന് പൂജ പറഞ്ഞു.

മാത്രമല്ല മോണയുടെ ആരോഗ്യത്തിനും ബ്ലൂബെറി വളരെ നല്ലതാണെന്ന് അവർ പറയുന്നു. ബ്ലൂബെറിയിൽഅടങ്ങിയിരിക്കുന്ന ഉയർന്ന ആൽക്കലോയ്ഡ് ഉള്ളടക്കം രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്നതിന് ഫലപ്രദമാണെന്ന് നിരവധി പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

BLUEBERRY HEALTH
Advertisment