Advertisment

വീണ്ടും പൊട്ടി ചിരിപ്പിക്കാൻ 'മിന്നാരം' റീമേക്കുമായി പ്രിയദർശൻ

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

സംവിധായകൻ പ്രിയദർശൻ 1994 ൽ പുറത്തിറക്കിയ സൂപ്പര്‍ ഡൂപ്പർ ഹിറ്റായ മിന്നാരം എന്ന സിനിമയുടെ ബോളിവുഡ് റീമേക്കുമായി പ്രിയദർശൻ വീണ്ടുമെത്തുന്നു. ഹംഗാമ 2 എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. മോഹൻലാലും ശോഭനയും തിലകനും ജഗതി ശ്രീകുമാറും ഉള്‍പ്പെടെ നിരവധി താരങ്ങള്‍ ഒന്നിച്ച മിന്നാരം ഹിന്ദിയിലെത്തുമ്പോള്‍ മീസാൻ, പ്രണിത, പരേഷ് റാവൽ, ശിൽപ്പാ ഷെട്ടി തുടങ്ങി നിരവധി താരങ്ങളാണ് അണിനിരക്കുന്നത്.

ജൂലൈ 23ന് ഡിസ്നി ഹോട്ട്സ്റ്റാറിലൂടെയാണ് സിനിമയുടെ റിലീസ്. 30 കോടി രൂപയ്ക്കാണ് ഹോട്ട് സ്റ്റാര്‍ ചിത്രത്തിന്‍റെ അവകാശം സ്വന്തമാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ആറ് വര്‍ഷത്തെ ഇടേവളയ്ക്ക് ശേഷമാണ് പ്രിയദർശൻ ബോളിവുഡിൽ ഒരു സിനിമയുമായി എത്തുന്നത്. 2003 ല്‍ പുറത്തിറങ്ങി വൻ വിജയമായ ഹംഗാമയുടെ തുടര്‍ച്ചയല്ലിതെന്നും പ്രിയദര്‍ശന്‍ മുമ്പ് വ്യക്തമാക്കിയിരുന്നു.

അക്ഷയ് ഖന്ന, പരേഷ് റാവല്‍, അഫ്താബ് ശിവദാസാനി, റിമി സെന്‍ ഒരുമിച്ച ഹംഗമാ പ്രിയന്‍റെ തന്നെ പൂച്ചക്കൊരു മൂക്കുത്തിയുടെ റീമേക്കായിരുന്നു. ഏറ്റവും ഒടുവിൽ പ്രിയദര്‍ശൻ മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങിയ മരക്കാർ അറബിക്കടലിന്‍റെ സിംഹം ഓഗസ്റ്റ് 12ന് ഓണം റിലീസിനായി പുറത്തിറങ്ങാൻ ഇരിക്കുകയുമാണ്.

bollywood cinema
Advertisment